2010 ഒക്‌ടോബർ 16, ശനിയാഴ്‌ച

കുറത്തിയും നെല്ലിമരവും

കവിത എഴുതാറില്ലെങ്കിലും കവികളോട് കാലാകാലങ്ങളില്‍ എനിക്കുണ്ടായ ഇണക്കം ഏറെയാണ്‌. കവിതയെഴുതാറുള്ള ഒരു മാസ്റ്ററായിരുന്നു എനിക്ക് വീട്ടില്‍ വന്നു ട്യുഷന്‍ എടുത്തുകൊണ്ടിരുന്നത് - യശശ്ശരീരനായ പി. എല്‍. മത്തായി (തൃക്കാക്കര). എന്നാല്‍ ഒരു കവിയെ കാണുന്നതും അടുപ്പം സ്ഥാപിക്കുന്നതും ചങ്ങമ്പുഴ കൃഷ്ണപിള്ളയോടായിരുന്നു. പിന്നീടൊരു ഗ്യാപ്. ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്ത് ശ്രീകുമാരന്‍ തമ്പിയെ കണ്ടുമുട്ടുന്നു. അദ്ദേഹം മാവേലിക്കര ഭരണിക്കാവിലെ എന്‍റെ വീട്ടില്‍ വന്നത് മുതലുള്ള ബന്ധം ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു. ഒരിക്കലെ ഞാന്‍ കവിത എഴുതിയിട്ടുള്ളൂ. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ പഠിക്കുന്ന കാലത്ത് എന്‍റെ ഒരു കവിത 1954ല്‍ മലയാള മനോരമ ആഴ്ചപ്പതിപ്പില്‍ പ്രത്യക്ഷപ്പെട്ടു. "എങ്ങുപോയ് എങ്ങുപോയ് എന്‍ പോന്നു പമ്പരം, എങ്ങോ തെറിച്ചങ്ങദൃശ്യമായി..." അങ്ങനെ പോകുന്നു ആദ്യത്തേതും അവസാനത്തേതുമായ എന്‍റെ കവിത.

കൊല്ലം ജനയുഗം ദിനപത്രത്തിന്‍റെ സ്റ്റാഫ്‌ കാര്‍ട്ടൂണിസ്റ്റായി ചേര്‍ന്നതോടെയാണ് കവികളെ കൂടുതലായി കൂടുതലായി മുട്ടാനും തട്ടാനും ഭാഗ്യം ലഭിച്ചത്. ജനയുഗം വാരികയുടെ പത്രാധിപര്‍ കൂടിയായിരുന്ന കവി പാറെക്കോട് എന്‍. ആര്‍. കുറുപ്പിന്‍റെ മുഖം എല്ലാ ദിവസവും കാണാനുമായി. പത്രം ഓഫീസില്‍ കവിത എത്തിക്കാനും മുഖ്യ പത്രാധിപര്‍ കാമ്പിശ്ശേരി കരുണാകരനെ കാണാനുമായി വരുന്ന പല കവികളുമായി ഞാനും ചങ്ങാത്തത്തിലായി. പോസ്റല്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥനും കവിയുമായ ഏറ്റുമാനൂര്‍ സോമാദാസനോട് എല്ലാ ദിവസവും കാണുമ്പോള്‍ കുസലം പറയും. വരാന്ത്യത്തില്‍ കായംകുളത്തിന് പോകുന്ന പുതുശ്ശേരി രാമചന്ദ്രന്‍ 'അളിയോ' എന്ന് വിളിച്ച് കാമ്പിശ്ശേരിയുടെ അടുത്തേക്ക് പോകുന്നത് എന്‍റെ മുന്നിലൂടെയായിരുന്നു. മിക്ക ദിവസവും ഓഫീസില്‍ എത്താറുണ്ടായിരുന്ന കവി ഡി. വിനയചന്ദ്രന്‍ ആകട്ടെ അധികമൊന്നും സംസാരിക്കാത്ത കൂട്ടത്തിലായിരുന്നു. പ്രിയ കവി തിരുനല്ലൂര്‍ കരുണാകരനും ആ ഗ്രൂപ്പില്‍ വരുന്നു. എന്‍റെ 'അണിയറ' എന്ന പുസ്തകം കടപ്പാക്കട മൈതാനത്തു നടന്ന ചടങ്ങില്‍ അന്നത്തെ മന്ത്രി ടി. കെ. ദിവാകരന്‍ പുറത്തിറക്കിയപ്പോള്‍ പുസ്തകം ഏറ്റുവാങ്ങിയത് തിരുനല്ലൂര്‍ കരുണാകരന്‍ ആയിരുന്നു. പുസ്തകത്തിന്‍റെ വിലയായി ഒരു കവര്‍ തന്നു - അത് ശൂന്യം! 1963ല്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ മാത്രമാണ് സുഗതകുമാരിയെ അടുത്തറിയുന്നത്. ഏവൂര്‍ പരമേശ്വരന്‍, ചെറിയാന്‍ കെ. ചെറിയാന്‍ (ഇപ്പോള്‍ അമേരിക്കയില്‍) തുടങ്ങിയവരും സ്നേഹം വിതറി.

വീണ്ടും നമുക്ക് കൊല്ലത്തേക്ക് വണ്ടി കയറാം. ബാലയുഗം (കുട്ടികളുടെ മാസിക) ചുമതലയേല്‍ക്കാന്‍ ഞാന്‍ 1969ല്‍ ജനയുഗത്തില്‍ എത്തി. ആദ്യ ലക്കം പുറത്തിറങ്ങി. രണ്ടാമത്തെ ലക്കത്തിന്‍റെ ഒരുക്കങ്ങള്‍ നടക്കുമ്പോഴാണ് വയലാര്‍ രാമവര്‍മ ചാടിക്കയറി വരുന്നത്. ആ വരവ് ജനലിനിടയിലൂടെ ശ്രദ്ധിച്ച കാമ്പിശ്ശേരി എന്നോടായി അടക്കം പറഞ്ഞു: "വയലാര്‍ വരുന്നുണ്ട്. ബാലയുഗത്തിന് ഒരു കവിത ചോദിക്കാന്‍ മറക്കണ്ട."

മുറിക്കകത്ത് കയറിയ വയലാര്‍ രാമവര്‍മ്മ വയലാറില്‍ നിന്നുള്ള യാത്രയുടെ സിന്ദൂരമാലകള്‍ ചാര്‍ത്തി വിവരണം കഴിഞ്ഞപ്പോള്‍ ഞാന്‍ കവിതയ്ക്ക് വേണ്ടിയുള്ള അപേക്ഷ സമര്‍പ്പിച്ചു. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സംസ്ഥാനസമ്മേളനം തിരുവനന്തപുരത്ത് വെച്ച് നടക്കുമ്പോള്‍ കെ. പി. സി. സിക്ക് അവതരണഗാനം വേണ്ടിവന്നപ്പോള്‍ "ബലികുടീരങ്ങളെ, ഇവിടെ ജനകോടികള്‍ ചാര്‍ത്തുന്നു സമരപുളകങ്ങള്‍തന്‍ സിന്ദൂരമാലകള്‍..." എന്ന പ്രസസ്ത ഗാനം ഏതാനം മിനിട്ടുകള്‍ കൊണ്ട് വയലാര്‍ എഴുതിത്തീര്‍ത്തു എന്നത് ഇന്നും സംസാരവിഷയമാണ്. അതു പോലെ നിമിഷങ്ങള്‍ക്കുള്ളില്‍ ബാലയുഗത്തിനായി ഒരു കവിത അദ്ദേഹം എഴുതിത്തരുമോ? ഞാന്‍ പ്രാര്‍ത്ഥിച്ചു. കടലാസും പേനയും തരാന്‍ വയലാര്‍ ആവശ്യപ്പെട്ടു. ധനു മാസത്തിലെ തിരുവാതിരനാള്‍ പോലെ ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ ഒഴുകിയെത്തി:

ഭഗവാനൊരു കുറവനായി

ശ്രീ പാര്‍വതി കുറത്തിയായി

ധനുമാസത്തില്‍ തിരുവാതിരനാള്‍

തീര്‍ഥാടനത്തിനൊരുങ്ങി അവര്‍

അവര്‍ ദേശാടനത്തിനൊരുങ്ങി

കാശ്മീരിലെ പൂവുകള്‍ കണ്ടു

കന്യാകുമാരിയില്‍ കാറ്റുകൊണ്ടു

നാടുകള്‍ കണ്ടു നഗരങ്ങള്‍ കണ്ടു

നന്മയും തിന്മയും അവര്‍ കണ്ടു

ആശ്രമങ്ങള്‍ കണ്ടു അമ്പലങ്ങള്‍ കണ്ടു

പണക്കാര്‍ പണിയിച്ച പൂജാമുറികളില്‍

പാല്‍പ്പായസമുണ്ടു അവര്‍ പലവരം കൊടുത്തു

കൈമുട്ടുകള്‍ കൂപ്പിയും കൊണ്ട്

കണ്ണീരുമായി ഞങ്ങള്‍ കാത്തുനിന്നു

പാവങ്ങള്‍ ഞങ്ങള്‍ പ്രാര്‍ത്ഥിച്ചതൊന്നും

ദേവനും ദേവിയും കേട്ടില്ല.

മാസങ്ങള്‍ക്ക് ശേഷം ഈ പ്രിയ കവിത ഒരു സിനിമാഗാനമായി മാറി. വാഴ് വേമായം എന്ന ചിത്രത്തിന് വേണ്ടി ദേവരാജന്‍ മാസ്റ്റര്‍ സംഗീതം പകര്‍ന്നു.

വയലാറിന്‍റെ ബഹളത്തിനൊത്ത താളങ്ങള്‍ക്കും താളത്തിനൊത്ത ബഹളങ്ങള്‍ക്കും കാമ്പിശ്ശേരിയോടൊപ്പം കൂട്ടുനിന്നിട്ടുള്ള വ്യക്തിയായിരുന്നു ഞാനെങ്കിലും കവി ഒ. എന്‍. വിയുമായുള്ള പ്രണയത്തിന് ചെറിയൊരു താമരഇതളിന്‍റെ അകല്‍ച്ച കടന്നുകൂടി. കെ. പി. എ. സി വിട്ട് ഒ. മാധവന്‍റെ കാളിദാസകേന്ദ്രത്തിലേക്ക് ഒ. എന്‍. വി കൂടുമാറിയത് പാര്‍ട്ടിവിരുദ്ധ നിലപാടായില്ലേ എന്ന ചിന്ത എന്നില്‍ കടന്നുകൂടി. പാര്‍ട്ടി മെമ്പര്‍ അല്ലാത്ത ഞാന്‍ പാര്‍ട്ടി മെമ്പര്‍മാരെക്കാള്‍ അമര്‍ഷത്തിലായതെന്തിനെന്നു പിന്നീട് ഞാന്‍ ചിന്തിക്കാതെയുമിരുന്നില്ല. 1963ല്‍ ഡല്‍ഹി ശങ്കേര്‍ഴ്സ് വീക്കിലിയില്‍ ഞാന്‍ ചേര്‍ന്ന് കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ഒ. എന്‍. വിയുടെ ഒരു കത്ത് ലഭിച്ചു. എന്‍റെ മേല്‍വിലാസം എഴുതിയിരിക്കുന്നത് മൂന്നു നിറത്തിലുള്ള പേന വെച്ച്. അകത്തെ കത്തും പല വര്‍ണങ്ങളില്‍. 'പ്രിയപ്പെട്ട' നീലയില്‍, 'യേശുദാസന്' ചുവപ്പില്‍. അങ്ങനെ പോകുന്ന കത്തില്‍ ആവശ്യപ്പെട്ട കാര്യം വായിച്ചപ്പോള്‍ ഞാന്‍ YMCA മുറിയിലിരുന്നു കുതിച്ചു ചാടി. 'ഡല്‍ഹിക്ക് ഉടനെ വരുന്നു. ആഗ്രയില്‍ പോകണം. താജ് മഹല്‍ കാണണം. താജ് മഹല്‍ കാണുന്നത് യേശുദാസനോടൊപ്പം ആയിരിക്കണം എന്നതാണ് തന്‍റെ ആഗ്രഹമെന്നും അടിവരയിട്ട് ഒ. എന്‍. വി എഴുതിയിരുന്നു. ഒരു ജ്ഞാനപീഠം ലഭിച്ചതിന്‍റെ ആവേശത്തിലായി ഞാന്‍.

ഞങ്ങള്‍ ഒരുമിച്ച് ആഗ്രയില്‍ പോയി താജ് മഹലും ആഗ്ര ഫോര്‍ട്ടും എല്ലാം കണ്ടു മടങ്ങി.

പാലാക്കാരനായ തോമസ്‌ എന്ന ഒരു ഗൈഡിനെയായിരുന്നു ഞങ്ങള്‍ക്ക് സഹായമായി ലഭിച്ചത്. ആഗ്ര ഫോര്‍ട്ടിലെ ഒരു വലിയ മാര്‍ബിള്‍ പാത്രത്തിനു സമീപം ഞങ്ങളെ എത്തിച്ച തോമസ്‌ പറഞ്ഞു: "ഈ മാര്‍ബിള്‍ തൊട്ടിയിലാണ് മുംതാസ് കുളിച്ചിരുന്നത്." ഞാന്‍ ആ മാര്‍ബിള്‍ പാത്രത്തില്‍ കൈ തൊട്ടു. ആ പാത്രത്തിലൊഴുകിയ സുഗന്ധമുള്ള വെള്ളത്തിന്‍റെയും അതില്‍ നിന്ന് നനഞ്ഞു കയറിയ രാജകുമാരിയെയും ഓര്‍ത്ത് ഏറെ നേരം ഒ. എന്‍. വി. അവിടെ നിന്നു. കയ്പ്പും പുളിപ്പും മധുരവും അദ്ദേഹം നുകര്‍ന്ന്. കുറെ ആഴ്ചകള്‍ക്ക് ശേഷം മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ഒ. എന്‍. വിയുടെ മാര്‍ബിള്‍ കവിത പ്രത്യക്ഷപ്പെട്ടു.


'അസാധു' എന്ന കാര്‍ട്ടൂണ്‍ മാസിക കൊച്ചിയില്‍ നിന്നു പുറത്തിറക്കുന്നതിനിടയില്‍ ഒരു ആഴ്ച്ചപ്പതിപ്പ് പ്രസിദ്ധീകരിക്കുന്നതിനെപ്പറ്റി ലെനിനും, എ. സി. ജോസും ഞാനും കൂടിയാലോചിക്കുകയുണ്ടായി. പേര് കണ്ടു പിടിച്ചു: മാമ്പഴം! ഒരു '' പ്രസിദ്ധീകരണം തന്നെ. പത്രാധിപര്‍ സാഹിത്യകാരനായ ഖാലിദ്‌. ആദ്യ ലക്കത്തില്‍ പ്രശസ്തരെ അണിനിരത്താനായിരുന്നു ശ്രമം. ഒ. എന്‍. വിയുടെ ഒരു കവിത വേണമെന്ന് ഞാന്‍ അന്ന് അദ്ദേഹത്തിന് എഴുതി. വൈകിയില്ല. 'മോഹം' എന്ന കവിത അദ്ദേഹം എത്തിച്ചു തന്നു. പിന്നീട് 'ചില്ല്' എന്ന ചിത്രത്തിലൂടെ എം. ബി. ശ്രീനിവാസന്‍റെ ഈണത്തിലൂടെ ഒരു സിനിമാ ഗാനമായി മാറിയ ആ കവിത ചുവടെ ചേര്‍ക്കുന്നു.

ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന

തിരുമുറ്റത്തെത്തുവാന്‍ മോഹം!

തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാനെല്ലി

മരമൊന്നുലുത്തുവാന്‍ മോഹം!

അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍, ചെന്നെടു-

തതിലൊന്നു തിന്നുവാന്‍ മോഹം!

സുഖമെഴും കയ്പ്പും പുളിപ്പും മധുരവും

നുകരുവാനിപ്പോഴും മോഹം!

തൊടിയിലെ കിണര്‍ വെള്ളം കോരിക്കുടിച്ചെന്തു

മധുരം! എന്നോതുവാന്‍ മോഹം!

ഒരു വട്ടം കൂടിയാപ്പുഴയുടെ തീരത്തു

വേരുതെയിരിക്കുവാന്‍ മോഹം!

വേരുതെയിരുന്നതോ കുയിലിന്‍റെ

പാട്ടുകേട്ടെതിര്‍ പാട്ടുപാടുവാന്‍ മോഹം!

അത് കേള്‍ ക്കെയുച്ചത്തില്‍ കുയിലിന്‍റെ

ശ്രുതി പിന്തുടരുവാന്‍ മോഹം!

ഒടുവില്‍ പിണങ്ങിപ്പറന്നുപോം

പക്ഷിയോടരുതേയെന്നോതുവാന്‍ മോഹം!

ഒരു മയില്‍‌പ്പീലി ഞാനിന്നു കാണുമ്പോഴും

ഒരു കുട്ടിയാകുവാന്‍ മോഹം!

ഒരു പുസ്തകത്തിന്നകത്തിരുന്നതു പെറ്റു-

പെരുകുമെന്നോര്‍ക്കുവാന്‍ മോഹം!

നിറുകയിലതു ചൂടി നില്‍ക്കുമൊരുണ്ണിതന്‍

പ്രിയതോഴനാകുവാന്‍ മോഹം!

വെറുതെയീ മോഹങ്ങളെന്നറിയുമ്പൊഴും

വെറുതേ മോഹിക്കുവാന്‍ മോഹം!

എന്നെപ്പറ്റിയുള്ള 'ദ് ലീഡര്‍' എന്ന ഡോകുമെന്ററിയുടെ ചിത്രീകരണത്തിനായി കഴിഞ്ഞ വര്ഷം ഒ. എന്‍. വിയുടെ വീട്ടിലെത്തിയപ്പോള്‍ 'വളപ്പൊട്ടുകള്‍' എന്ന പുസ്തകം അദ്ദേഹം എനിക്ക് സമ്മാനിച്ചു. 'ഓര്‍മ്മയുടെ സുഗന്ധമായി പ്രിയപ്പെട്ട യേശുദാസന് ഈ പുസ്തകം' എന്ന് കൂടി പുസ്തകത്തില്‍ എഴുതി ചേര്‍ത്തു. ജ്ഞാനപീഠം പുരസ്കാരം നേടിയ ഒ. എന്‍. വിയുടെ തോഴനായ ഉണ്ണിയുടെ തലയില്‍ ഒരു കെട്ടു മയില്‍‌പ്പീലി ഞാന്‍ ചാര്‍ത്തട്ടെ - നെല്ലിമരം ഉലത്തട്ടെ.


2010 സെപ്റ്റംബർ 21, ചൊവ്വാഴ്ച

CXm ChnsS hsc

tXm¸n `mkn-bpsS sI.-]n.G.-kn.¡v _Z-embn Imfn-Zmk Iem-tI{µw F¶ \mSI {Kq¸n\v H.- am-[-h³ cq]w \ÂIn-b-t¸mÄ Cu {Kq¸v

C{X-am{Xw ]SÀ¶p Ib-dp-sa¶v Bcpw hnNm-cn-¨-XÃ. F¶m tI{µ-¯nsâ Bcw-`-Im-e¯v ImWn-Isf BIÀjn-¡m\pw ]nSn-s¨-Sp-¡m\pw H. am[-h³ hfsc t¢Èn-t¡­n h¶p F¶-XmWv kXyw. \mSIw ImWm³ Ib-dtWm tht­-tbm-sb¶v Btem-Nn¨v amdn \n¡p¶ ImWn-Isf BIÀjn-¡m-\mbn am[-h³ {]tbm-Kn¨ AShv ^e-h-¯mbn þ\m-SIs¡m«-I-bn ]IpXn koäp-Ifpw HgnªpInS-¡p¶ thf-bn-emWv Hcp ImÀ P\-§Ä¡n-S-bn-eqsS ]mªp-I-bdn hcp-¶-Xv. Imdnsâ tUmÀ Xpd-¡p-¶p. aq¶v kpµ-ca-amÀ ]pd-¯n-d-§p-¶p. P\w kpµ-cn-amsc Xpdn¨p t\m¡n sR«p-¶pþ Ip«-\m-S³ Xmdm-hns\t¸mse IpWp-§n IpWp§n tÉmtam-j-\n Xotb-ä-dn-\p-Ån-te¡v ]n¶n-eqsS Ib-dp-¶p. Imfn-Zmk Iem-tI-{µ-¯nse A¶s¯ \Sn-am-cmb Ihn-bqÀ s]m¶-½, eoem-a-Wn, (]d-hqÀ tZh-cm-P³ amÌ-dpsS ]Xv\n) hnP-b-Ip-amcn (H.-am-[-hsâ `mcy) F¶n-hÀ

{Ko³ dqan-te¡v Ib-dp-¶-tXmsS ho«n-te¡v aS-§m-\mbn ]pd¯v IqSn \n¡p¶ P\w Sn¡-sä-Sp¯v -Xo-tb-ä-dn-te¡v ]mªp Ib-dp-¶p. Cu aq¶p Xmdm-hp-I-sfbpw \mSIw Ac-t§-dp¶ FÃm Øe¯pw P\s¯ Cf-¡m³ ]c-ky-ambn Imdn sIm­n-d-¡m³ H.-am-[-h³ a\Êp ImWn¨p F¶-Xm-Wv kXyw.

Imfn-Zmk Iem-tI-{µ-¯nsâ {]ikvX \mS-I-amb Aįmc XpS§n ]e \mS-I-§-fnepw kmln-Xy-Im-c³ IqSn-bmb tPkn- Ip-än-¡mSv \mbI thj-¯n A`n-\-¨n-cp-¶p. Ihn-bqÀ \n¶v Ip«-\mSv hgn tÌPnse¯nb Xmdm-hn-t\m-Sm-bn-cp¶p tPkn¡v CW-¡w. F¶m At±-l-¯nsâ ]Xv\n t__n¡v Xmdm-hv, Xmdmhv ap« Fs¶Ãmw tIÄ¡p¶Xv AeÀPn-bmWv. F¶m B ]gb sImÃwHmÀ½IÄ \ne-\n-dp-¯m-\m-tWm-sb-¶-dn-bn-Ã, Ne¨n{X cwK¯v F¯nb kwhn-[m-b-I³ tPkn, Xmdmhv F¶ \Ã-sbmcp kn\n-a¡v cq]w \ÂIn. AXnse \mb-I-\mbn A`n-\-bn-¨Xv Xmdm-hnsâ aq¡v t]mse \o­ aq¡pÅ {]ikvX \S³ a[p Bbn-cp¶p þ Xmdm-hnsâ aq¡pw Xmdm-hnsâ i_vZ-hp-apÅ amf Ac-hn-µ³ kl-\-S-\mbn A`n-\-bn¨v {]i-kvX-\p-am-bn.

tPkn \ncym-X-\m-bn«v Ct¸mÄ H³]Xp hÀjw Ign-ªn-cn-¡p-¶p. ac-W-tijw Ignª Ggv hÀj-§-fmbn. tPkn-bpsS t]cn Iem-cw-K¯v {]hÀ¯n¨ {]ap-JÀ¡v AhmÀUp-IÄ hnX-cWw sN¿p-¶p. ]gb Ne-¨n{X \nÀ½m-Xmhpw tPkn-bpsS _Ôphpw IqSn-bmb sP.-sP. BWv CXnsâ \S-¯n-¸p-Im-c³þ Nn§w H¶mWv kwhn-[m-b-I³ sP.knbpsS P·-Zn-\w. FÃm hÀjhpw Cu P·Zn\-¯n-emWv sP.kn Zn\w BN-cn¨v CW-¡hpw CuW-hp-ap-ff NS-§n AhmÀUp-IÄ hnX-cWw sN¿p-¶-Xv. \nÀ`m-Ky-h-im AXv sXän. Nn§w H¶n\v sImSp-¡m-\m-bn-Ã. ]Icw I¶n-am-k-¯nse 11 BWv (\-£{Xwþ`c-Wn) Xnc-sª-Sp-¯n-cn-¡p-¶Xv F¶Xv IuXp-I-I-c-am-Wv.

hc-bv¡m³ Ffp-¸-apÅ ]£n GXmWv? Xmdmhv F¶ Imcy-¯n XÀ¡-an-Ã. sIm¨p Ip«n-IÄ¡p t]mepw hc-bv¡m³ Ffp-¸-apÅ ]£n. tImgnsb \ap¡v CjvS-am-sW-¦n t]mepw AXns\ hc-s¨m-¸n-¡m³ Cukn AÃ. C´y-bnse {]ikvX ImÀ«q-WnÌv BÀ. sI. e£va¬ At±lw tPmen sNbvXn-cp¶ apwss_-bnse ssSwkv Hm^v C´y ]{Xw Hm^oÊnsâ sSd-Ên-te¡v D¨-k-a-b¯v ]Sn-IÄ NmSn-¡-bdn t]mhpI ]Xn-hm-bn-cp¶p (C-t¸mÄ At±lw tcmK-i-¿-bn-em-Wv.) apI-fn-te¡v Ib-dp-t¼mÄ At±-l-¯nsâ ssIbn IS-emkpw t]\bpw D­m-bn-cn-¡pw. sSd-Ên Nne-h-gn-¡p¶ kabw apgp-h³ AhnsS ]d-s¶-¯p-Ibpw ]d¶Iep-Ibpw sN¿p¶ Im¡sf apgp-h³ kvs¡¨v sN¿m-\mWv BÀ.-sI. e£va¬ {ian-¡p-¶-Xv. e£vasâ Icnt¡--¨dpIÄ Gsd {]kn-²-hp-am-Wv.

Im¡sf Npäp-]mSpw ImWm-dp-s­-¦nepw Ip«n-¡mew apX Xmdm-hp-I-sf-bmWv F\n¡v {]nbw-. hc-bv¡m³ Ffp-¸w. tImgn-I-sf-t¸mse HmSna-d-b-¯n-Ã. Xmdmhv ssI¸n-Sn-bn-sem-Xp-§pw. Igp-¯n\v ]nSn¨v Xq¡n-sb-Sp-¡mw. Imepw, Nnd-Ip-an«v ASn¨v sh{]mfw ImWn-¡n-Ã. Ip«n-¡m-e¯v Fd-Wm-Ip-f¯p \n¶v amth-en-¡-c-bn-se-¯p-t¼m-gmWv Xmdm-hp-ambn CW-¡-¯n-em-Ip-¶-Xv. sImbv¯p Imew BIp-t¼mÄ Xmdmhv Iq«-§-fp-ambn DS-a-ØÀ F¯pw. hoSn\v Npäp-apÅ ]d-¼n hmSI \nÝ-bn¨v IpSpIÄ hf¨v sI«pw. ]I sImbv¯v Ime-amb ]mS-§-fn-eqsS k©-cn¨v Xmdm-hp-IÄ kÔy-tbmsS Cu IqSp-I-fn F¯p-¶p.

Xmdm-hp-Ifpw Xmdmhp DS-a-Øcpw F¯p-¶-Xn\v ap¼mWv R§Ä Ip«n-I-fpsS tPmen. IqSn\v AcnIv tNÀ¶v Ipgn-IÄ Ipgn-¡pw. kqcy³ AkvX-an-¡p-¶p. Xmdm-hp-IÄ Iq«nepw R§Ä ho«nepw Dd-§pw. kqcy³ DZn-¡p-¶-Xn\p ap¼p Xs¶ Xmdm-hp-ImÀ Xmdm-hp-Iq-«-hp-ambn Øew hnSpw,. AXn\p ap¼mbn Iq«nse Xmdmhp ap«-sbÃmw AhÀ s]dp-¡n-sb-Sp-¡pw. apgp¯ ap«-IÄ Ct¸m-sgs¯ s\Ãn¡ sskkn-epÅ ap«-I-fà þ Ac-s§m-gnªv t\cw ]peÀ¶m-ep-S³ R§Ä, Ip«n-IÄ ]pd-t¯¡v NmSpw. Ip«nse Ipgn-bmWv R§-fpsS e£yw. ssIbn«pw t\m¡pw. Hmtcm Ipgn-bnepw A©pw Bdpw ap«-IÄ hoXw D­m-Ipw. ap« ho«n sImSp-¡p-t¼mÄ A½bpw aäpw hg¡p ]d-bpw. F¦nepw R§-tfm-SpÅ hmÕeyw ImcWw Ah ]pgp-§nbpw Hmwsseäv D­m-¡nbpw R§Ä¡pw Xcpw. CXv amth-en-¡-c-bnse `-c-Wn-¡mhv {]tZ-is¯ ]d-¼p-I-fn am{X-aà \S-¡p-¶-Xv. Xmdmhv¡q«w F¯p¶ tIc-f-¯nse FÃm ]d-¼p-I-fnepw Cu ap« A«n-adn \S¶p h¶n-cp-¶p. F¶m Ct¸mÄ s\¸m-S-§Ä \nc-¯m³ XpS-§nbtXmsS, \à Xmdm-hp-I-fpsS hchv \ne-¨-tXmsS Xmdm-hp-I-fpsS DS-a-Ø\v Ip«n-IÄ Iq«n HXp-¡p¶ Ip­p-Ip-gn-I-sf-¸än Ct¸mÄ Adn-hp-Å-Xp-sIm­v ap«-¡-¨-hSw CSn-ªp. Be-¸p-g-þ-N-§-\m-tÈcn dq«n Xmdm-hn-sâbpw Xmdmhv ap«-I-fp-sSbpw Hgp-¡mWv Ccp-h-ihpw t_mÀUp-Ifpw ImWmw. ap«¡pw Xmdm-hn\pw AhnsS Hmtcm Znhkw Ign-bp-t´mdpw hne-Iq-Sn-s¡m-­n-cn-¡pw. s\SpapSn-]mew Ign-ªm c­m-as¯ Xmdmhv IS-bm-Wv. kt´m-jnsâ-Xv. ap³Iq«n hnfn¨p ]d-ªm Xmdm-hns\ Hcp¡n hbv¡pw. ap«bpw FSp¯p hbv¡pw. ]t£, kt´mjv \½-tfmSv ]cmXn ]d-ªp XpS-§n-bn-cn-¡p-¶p. Cu Xmdm-shÃmw B{Ô-bn \n¶v hcp-¶-Xm-sW¶v At±lw Xpd¶p ]d-bp-t¼mÄ B{Ô-{]-tZ-ivIm-c-\mb ap³ {][m\ a{´n \c-knwldmhp-hn-s\-bmWv \ap¡v HmÀ½ hcn-I. Xmdm-hn-s\-t¸mse aq¡v \o­v, Np­pIÄ \o­p XpS§ob dmhp! Ct¸m-gs¯ Xmdmhns\ Idn h¨p Iq«n-bm hgp-X-\§ ]pgp§n Xn¶p¶ cpNn-bpw.

s]m³ap«-bn-Sp¶ Xmdm-hns\¸än kn\n-a-sb-Sp-¡m³ apt¼m«v h¶Xv kwhn-[m-b-I³ kXy³ A´n-¡m-Sm-bn-cp-¶p. s]m³ap«-bn-Sp¶ X«m³ F¶p-ÅXv Xmdmhv F¶v Ah-km\w t]cv amän c£-s]-Sp-Ibpw sNbvXp. {]ikvX kwhn-[m-b-I³ sF.hn. iinsb s]s«¶v HmÀ¯p t]mhp-I-bm-Wv. hÀj-§Ä¡v ap¼v \nÀ½m-Xmhmb Cucm-fnbpw Rm\pw IqSn sF.-hn. iin-bpsS sNss¶-bnse ho«n F¯n. koa jq«nw-Kn-\mbn ]pd¯v t]mbn-cn-¡-bm-Wv. I«v-þ-I«v F¶ hnt\mZ kn\na {]kn-²o-I-c-W-¯n-\mbn Fs´-¦n-ep-sams¡ \pWIÄ e`n-¡p-a-tÃm-sb¶v Icp-Xn-bm-Wv. R§Ä AhnsS F¯p-¶-Xv. A-ev]-t\cw kw`m-jWw. C\n \ap-s¡mcp Cw¥ojv kn\n-a-bpsS Hcp `mKw ImW-cptXm? iin tNmZn-¨p. R§Ä k½-Xn-¨p. Cw¥ojv kn\n-a-bm-Wv. ]Sw XpS-§n. Hcp \m«n³ ]pdw. s\¸m-S-§Ä, s\¸m-S-¯n-t\mSv tNÀ¶v sNdn-sbmcp sI«n-Shpw ]d¼pw. AhnsS Xmdm-hns\ hfÀ¯p¶ IqSv. cm{Xn ka-bw. Xmdm-hnsâ i_vZw Iq«n \n¶v tIÄ¡mw. ]pd¯v hn{i-an-¡p¶ Xmdm-hp-Im-cs\ ImWm\mbn ho«nse s]¬Ip«n cm{Xn-bn ]pd-t¯¡v Cd§n hcp-¶p. AS-¡n-¸n-Sn¨ kw`m-j-W-§Ä-þ-B-enw-K\w þcm-{Xn-bm-sW-¦nepw adhv t]msc¶v tXm¶n. bphmhpw bph-Xnbpw Xmdm-hn³ Iq«n Xmdm-hp-IÄ¡n-S-bn Ib-dn-¡n-S-¡p-¶p. Xmdm-hp-I-fpsS i_vZw. Ccphcpw \á-cm-Ip¶ cwKw. ASp-¯Xv Iyma-d-bpsS amPn-Iv. Xmdmhv Iq«nsâ Agn-I-fpsS \ng-ep-IÄ hc hc t]mse \á-bmb bph-Xn-bpsS tZK¯v ASn-apSn hogp-¶p. ]nSnbpw henbpw \ng-ep-IÄ¡pw ]nSn-h-en-bpsS cq]w. Gsd at\m-l-c-amb Hcp ko³.

s]s«¶v sSen-hn-j³ sF.-hn. iin Hm^m¡n. Cucmfn tNmZn-¨p. F´m-imt\ Hm^m¡n-bXv? ]pÅn-¡m-cn-sb-§m\w ht¶m?

iin: koa sshInt« hcq. Ct¸mÄ \n§Ä I­ Xmdm-hn³ Iq«nse cwK-antÃ. AXv asä-hn-sS-sb-¦nepw ap¼ I­ HmÀ½ tXm¶p-t­m?

R§Ä c­p-t]cpw Btem-Nn-¨p. BZyw ]nSn In«n-bn-Ã. At¿. CXv CubnsS-bn-d-§nb ae-bmf kn\n-a-bn D­v.

icn-bm-Wv. B ka-b¯v ae-bm-f-¯n Cd-§nb Hcp Ne-¨n-{X-¯n CtX ko\p-­v. Xmdm-hns\t¸mse IpWp§n \S-¡p¶ Pb-`m-c-Xnbpw Xmdmhp Np­pÅ tkma\pw tNÀ¶pÅ cwKw. ]ß-cm-P³ Xnc-¡-Y-sb-gp-Xnb CXm ChnsS hsc F¶v sF.-hn.-iin Nn{Xw. B ko³ Xms\mcp Cw¥ojv kn\n-a-bn \n¶v tamjvSn¨XmsW¶v ]d-bm\pw ImWn-¨p-X-cm\pw X¿m-dmb iin-bpsS ap¼n Xe- Ip-\n-¡-s«.

Ip«n-I-fpsS Nn{X-amb tIip, Xsâ kn\n-a-bn \n¶v inh³ tamjvSn-¨-Xm-sW¶v Pqdn AwKw lcn-Ip-amÀ ]d-ª-t¸mÄ Cu Xmdmhv IY HmÀ¯p t]msb¶v am{Xw. inhsâ hoSv lcn-¸mSv BWv. Xmdm-hp-I-fpsS \mSv.

2010 സെപ്റ്റംബർ 12, ഞായറാഴ്‌ച

പൊടിയുന്ന പ്രതിമകള്‍

സിനിമയിലായാലും സീരിയലിലായാലും നടിമാര്‍ നടന്നു വരുന്നതും നടന്നു നീങ്ങുന്നതും പടികള്‍ കയറുന്നതും കുളിച്ചു കയറുന്നതും കാലിന്മേല്‍ കാല് വെച്ചിരിക്കുന്നതും കുനിഞ്ഞു നിന്ന് ചെടിക്ക്‌ വെള്ളം ഒഴിക്കുന്നതും ചിത്രീകരിക്കുമ്പോള്‍ ക്യാമറകള്‍ സ്വന്തം ഒളിക്കണ്ണുകള്‍ പുറത്തെടുത്തു എറിയുകയും ഇറുക്കുകയും ചെയ്യുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. ഇതിന്‍റെ ലക്ഷണങ്ങള്‍ പല സിനിമകളിലും മീര ജാസ്മിന്‍ കാണിച്ചുട്ടുട്ടെങ്കിലും പുതിയ ചലച്ചിത്രമായ പാട്ടിന്‍റെ പാലാഴിയില്‍ മീര ജാസ്മിന്‍ കടഞ്ഞെടുക്കുന്നത് ഏറെ രുചികരമായ വെണ്ണ ആണെന്ന കാര്യം പറയേണ്ടതുണ്ട്. പിതാവിനെ കാണാനായി കൈ ഇരുവശങ്ങളിലും തളര്‍ത്തിയിട്ട് പാഞ്ഞു വരുന്ന ആ നടിയുടെ ഒരൊറ്റ സീന്‍ മതിയാകും മീരയെ നാട്ടിന്‍റെ പാലാഴിയായി ഉയരങ്ങളിലേക്ക് ഉയര്‍ത്താന്‍. പാട്ടിന്‍റെ പാലാഴിയായ സംവിധായകന്‍ രാജീവ്‌ അഞ്ചലിനെ എപ്പോഴെങ്കിലും ഫോണ്‍ നമ്പര്‍ ലഭിച്ചാല്‍ അഭിനന്ദനങ്ങള്‍ വിളിച്ചറിയിക്കാണമെന്നും ചിന്തിച്ചു.

കെ. ജി. ജോര്‍ജ് സംവിധാനം ചെയ്ത പഞ്ചവടിപ്പാലം എന്ന ചിത്രത്തിലൂടെയാണ് രാജീവിനെ എനിക്ക് പരിചയം. ഞാന്‍ സംഭാഷണം എഴുതിയ പഞ്ചവടിപ്പാലത്തിന്‍റെ കലാസംവിധായകനായിരുന്നു രാജീവ് അഞ്ചല്‍. അദ്ദേഹത്തിന്‍റെ പാട്ടിന്‍റെ പാലാഴി ഒരാഴ്ചയിലേറെ മനസ്സില്‍ ഉറികെട്ടിക്കൊണ്ടിരുക്കുന്നതിനിടയിലായിരുന്നു ആഗസ്റ്റ്‌ അവസാനവാരത്തില്‍ ഗേറ്റിനു മുമ്പില്‍ ഒരു കാര്‍ വന്നു നിന്നത്. കാറില്‍ നിന്ന് രാജീവ്‌ അഞ്ചല്‍ ചാടിയിറങ്ങിയപ്പോള്‍ അത്ഭുതം തോന്നി. ഏറണാകുളത്ത് വന്നപ്പോള്‍ എന്നെക്കൂടെ സന്ദര്‍ശിക്കാന്‍ അദ്ദേഹം മനസ്സ് കാണിച്ചു. കൂടെ തിരുവനന്തപുരക്കാരന്‍ സേതുവും (ചില സിനിമകളില്‍ നിര്‍മ്മാതാവിന്‍റെ വേഷം) ഉണ്ടായിരുന്നു.

രാജീവിനെ ഓര്‍ക്കുമ്പോഴും കാണുമ്പോഴും എനിക്ക് അന്തരിച്ച നടന്‍ ഭരത് ഗോപിയെയാണ് ഓര്‍മ്മ വരിക. പഞ്ചവടിപ്പാലം എന്ന സിനിമയില്‍ പഞ്ചായത്ത്‌ പ്രസിഡന്റിന്‍റെ റോളിലാണ് ഗോപി പ്രത്യഷപ്പെടുന്നത്. പുതുതായി പഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന പാലത്തിന്‍റെ ഒരു വശത്തായി പഞ്ചായത്ത്‌ പ്രസിഡന്റിന്‍റെ പ്രതിമയും സ്ഥാപിക്കുന്നു. ഗോപിയുടെ പ്രതിമയുടെ സൗന്ദര്യം രാജിവ് അഞ്ചലിന്‍റെ കൈവിരലുകളില്‍ ഏറെ ഭദ്രമായി. പ്രതിമ കണ്ടു സംവിധായകന്‍ കെ. ജി. ജോര്‍ജ്ജും നടീനടന്മാരും അത്ഭുതം കൊണ്ടു. ഗോപിയെ പറിച്ചുവെച്ചപോലുള്ള ഗോപിപ്രതിമ!

ഇതിനിടയില്‍ അദ്ദേഹം പുതുതായി സംവിധാനം ചെയ്യാന്‍ പോകുന്ന 3-ഡി സിനിമയെപ്പറ്റി സംസാരിച്ചു. പുറത്തുവിട്ടിട്ടില്ല. ചേട്ടനായതുകൊണ്ട് മാത്രം പറയുന്നു എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം തുടക്കം വെച്ചു. ഒരു തുരുത്തിലാണ് സംഭവം. ചുറ്റും വെള്ളം. പരിഷ്കാരം വന്ന പ്രധാന കരയുമായി വളരെ അകലം. തുരുത്തിലെ കഥാപാത്രങ്ങള്‍ ഏറെ. ഒരു കൂറ്റന്‍ മാവ് എന്ന വൃക്ഷത്തെ കേന്ദ്രീകരിച്ചാണ് കഥ നീങ്ങുന്നത്. ഒരു സീരിയസ് വിഷയം കൈകാര്യം ചെയ്യുന്ന ഈ ചലച്ചിത്രം വലിയൊരു സന്ദേശം നല്‍കുമ്പോള്‍ ചിത്രത്തിന്‍റെ ആദ്യാവസാനം നര്‍മ്മം കലര്‍ത്താനാണ് സംവിധായകന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ടൂണ്‍ ആര്‍ട്സിന്‍റെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ക്ലൈമാക്സ്‌ എന്താണെന്ന് വെളിപ്പെടുത്തുന്നതില്‍ നിന്നും രാജീവ്‌ പിന്മാറി.

തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ്‌ കോളേജില്‍ നിന്നും ബിരുദമെടുത്ത് പുറത്തിറങ്ങിയ രാജീവ്‌ അഞ്ചല്‍ ഒരു ശില്‍പ്പിയുടെ വേഷമാണ് ആദ്യം അണിഞ്ഞത്. പിന്നീട് അദ്ദേഹം സിനിമയിലേക്ക് കാലെടുത്തുവെച്ചെങ്കിലും മണ്ണിനെയും സിമന്‍റനെയും കമ്പിയെയും അദ്ദേഹം കൈവിട്ടില്ല. പുരാണത്തിലെ ജടായുവിന്‍റെ പേരില്‍ ചടയമംഗലത്തിനു സമീപം പണിതുയര്‍ത്തിക്കൊണ്ടിരിക്കുന്ന കൂറ്റന്‍ ശില്പങ്ങളും ഓഡിറ്റോറിയവും പൂര്‍ണ്ണമാകുമ്പോള്‍ അത് കേരളത്തിലെ മറ്റൊരു അത്ഭുതമായി മാറും. രാജ്യമെങ്ങും ഉയര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിമകള്‍ നമുക്ക്‌ ചിരിക്കാനുള്ള വകയായും മാറുന്നു. ദില്ലി പാര്‍ലമെന്‍റ് മന്ദിരത്തിന് സമീപമുള്ള ഗാന്ധി പ്രതിമ കണ്ടാല്‍ ആരും ചിരിച്ചുപോകും. തടിച്ചു വീര്‍ത്ത ബലൂണ്‍ പോലെയുള്ള ഗാന്ധി പ്രതിമയെ അമുല്‍ ഗാന്ധി എന്നാണ് പലരും വിളിക്കുന്നത്. രാജ്യത്തെ ഏറ്റവും കൂടുതല്‍ നിര്‍മ്മിച്ചുയര്‍ത്തിയിരിക്കുന്ന ഇന്ദിര-രാജീവ്‌ ഗാന്ധി പ്രതിമകള്‍ ചോദ്യചിഹ്നങ്ങളായി മാറുകയാണ്. എം. ആര്‍. ഡി. ദത്തന്‍റെ എസ്. കെ. പൊറ്റക്കാട് (കോഴിക്കോട്) പ്രതിമയും കാനായി കുഞ്ഞിരാമന്‍റെ തിരുവനന്തപുരത്തെ നേതാജി സുഭാഷ്‌ ചന്ദ്രബോസ് പ്രതിമയും തലവഴി മുണ്ടിട്ട് മൂടേണ്ട സ്ഥിതി.

കോട്ടയത്തിനു സമീപം ഏറ്റുമാനൂര്‍ കവലയില്‍ പണ്ട് കാലത്ത് രാജീവ്‌ ഗാന്ധിയുടെ ഒരു പ്രതിമ ഉയര്‍ന്നു. പ്രതിമ കണ്ടാല്‍ രാ എന്ന് പോലും നമുക്ക് തോന്നില്ല. മുന്‍ കേന്ദ്ര മന്ത്രി കെ. പി. ഉണ്ണികൃഷ്ണനെപ്പോലെ തടിച്ച കണ്ടാല്‍ ഒരു പ്രതിമ. പാലായിലെ ഒരു റബ്ബര്‍ മുതലാളിയെപ്പോലെ തോന്നും. എന്നാല്‍ ആ പ്രതിമക്ക് വലിയ ആയുസ്സുണ്ടായില്ല. ഒരു ദിവസം അത് വഴി ഓടിച്ചു വന്ന മിനി ലോറി ഡ്രൈവര്‍ക്കും ആ രൂപം ഇഷ്ടമായില്ല. ലോറി രാജീവ്‌ ഗാന്ധിയെ ഇടിച്ചു. പ്രതിമ തകര്‍ന്നു. തകരാതിരുന്ന തലയും മാറിടവും ചേര്‍ന്ന മൂന്നിലൊന്ന് പ്രതിമ വീണ്ടും ഒരു മാസക്കാലം ഏറ്റുമാനൂരിലെ കവല കൈവിടാതെ അവിടെ തുടര്‍ന്നെങ്കിലും നാണക്കേട് തോന്നിയത് കൊണ്ട് ചെറുപ്പക്കാരായ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ആ അര്‍ദ്ധകായ പ്രതിമ അവിടെ നിന്ന് പിന്നീട് മാറ്റി. രാജീവിന്‍റെ തന്നെ മറ്റൊരു പ്രതിമ കൊട്ടാരക്കര കവലയില്‍ ഇന്നും ഉണ്ട്. തിരുവനന്തപുരം യാത്രക്കിടയില്‍ നമുക്കിത് കാണാന്‍ കഴിയും. രാജീവ് ഗാന്ധിയുടെ പ്രതിമ കണ്ടാല്‍ കൊട്ടാരക്കരക്കാരന്‍ ആര്‍. ബാലകൃഷ്ണപിളളയെപ്പോലെയിരിക്കുന്നു എന്നതാണ് സത്യം. പിന്നില്‍ നിന്ന്‍ നോക്കിയാല്‍ അത് തനി ഗണേഷ്‌ കുമാര്‍ എം. എല്‍. എയുടെ വിഗ്രഹം.! കൊച്ചിയിലേക്ക്‌ കണ്ണ് തിരിച്ചാല്‍ അവിടെയും ഒരു രാജീവ്‌ ഗാന്ധി പ്രതിമ ചോദ്യചിഹ്നമായി നില്‍ക്കുന്നു. പ്രതിമയെ ശ്രദ്ധിച്ചു നോക്കിയാല്‍ അത് രാജീവ് ഗാന്ധി തന്നെയാണോ എന്ന് മനസ്സിലാക്കാന്‍ ഏറെ സമയമെടുക്കും. കോലഞ്ചേരിയില്‍ ഒരു കോണ്‍ട്രാക്ടര്‍ ഉണ്ടായിരുന്നു അവാര്‍ഡ്‌ ജേതാവായ പഞ്ചായത്ത്‌ പ്രസിഡന്റുമായിരുന്നു പ്രതിമയുടെ രൂപം പൈലിപ്പിള്ളയുടേത് പോലെയല്ലേയെന്നു ഒറ്റ നോട്ടത്തില്‍ പലരും പറയും. സംശയമുണ്ടെങ്കില്‍ ഇന്ദിരാ ഗാന്ധി ഹോസ്പിറ്റലിന്‍റെ മതില്‍ക്കെട്ടിനുടള്ളിലേക്ക് കയറി നോക്കുക. അപ്പോള്‍ മുഖം മാറും. ഹോസ്പിറ്റലിന് സമീപത്ത് താമസിച്ചിരുന്ന പരേതനായ നടന്‍ ശങ്കരാടിയുടെ മുഖമായി അത് മാറുന്നു.

ചില പ്രതിമകളുടെ സ്ഥിതി മാത്രമാണിവിടെ വിവരിച്ചത്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പുതുപുത്തന്‍ പ്രതിമകള്‍ നിലവാരത്തിലെത്തുന്നില്ലെന്നാതാണ് ദുഃഖകരം. എന്നാല്‍ അപൂര്‍വം ചില പ്രതിമകള്‍ പ്രശംസ പിടിച്ചുപറ്റുന്നവയുമാണ്. അതിലൊന്ന് കോട്ടയത്ത്‌ സ്ഥാപിച്ചിരിക്കുന്ന പി. ടി. ചാക്കോയുടെ ഉജ്ജ്വലമായ പ്രതിമ എടുത്തുപറയാം. ശില്പിയായ സാബു (തിരുവനന്തപുരം) രൂപകല്‍പ്പന ചെയ്ത പ്രതിമ. പി. ടി. ചാക്കോയുടെ സംഘടനയായ കേരള കോണ്‍ഗ്രസ് പലതായി പിളര്‍ന്നിട്ടും പിളരുന്തോറും തിളങ്ങുന്ന പ്രതിമയായി അത് വേറിട്ട്‌ നില്‍ക്കുന്നു.

വസ്ത്രങ്ങളുടെ ചുളിവുകള്‍ അതെ പടി പകര്‍ത്താന്‍ എത്ര ശില്പ്പികള്‍ക്ക്  കഴിയും? മദര്‍ തെരേസയുടെ ശരീരത്തില്‍ വസ്ത്രങ്ങള്‍ കിടക്കുന്നത് കണ്ടാല്‍ വടം ചുറ്റിപൊതിഞ്ഞിരിക്കുന്നത് പോലെ തോന്നും. നല്ല പ്രതിമകള്‍ മാത്രം സൃഷ്ടിക്കാന്‍ കവിവുള്ളവര്‍ മാത്രം മുന്നോട്ട് വന്നില്ലെങ്കില്‍ പ്രകൃതിയുടെ സൗന്ദര്യം പോലും നഷ്ടപ്പെടും. അതോടെ സിമിന്റിനും കമ്പിക്കും ചെമ്പിനും വില ഇടിച്ചു കയറുമെന്ന്‍ ഉറപ്പ്.

പക്ഷെ ഈ അടുത്തിടെ വില കൂടിയത് ഏഷ്യാനെറ്റ്‌ വൈസ് പ്രസിഡന്‍റ് ആര്‍. ശ്രീകണ്‍ഠന്‍ നായര്‍ക്കാണ്. അദ്ദേഹം ഏഷ്യാനെറ്റ്‌ കൈവിട്ട് മറ്റൊരു ചാനലില്‍ ചേരാന്‍ പോകുന്നതായി കേള്‍ക്കുന്നു. ഒരു പ്രമുഖ ചാനല്‍ കമ്പനി അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത് മാസം എട്ടു ലക്ഷം രൂപയാണത്രേ! ആ ചാനല്‍ കമ്പനിയുടെ ഓഫീസിന് മുന്നില്‍  ശ്രീകണ്‍ഠന്‍ നായരുടെ ഒരു കൂറ്റന്‍ പ്രതിമകൂടി സ്ഥാപിക്കുന്നത് ഉചിതം.

എന്നാല്‍ സിക്കിം-ഭൂട്ടാന്‍ ലോട്ടറികളുടെ പരസ്യത്തില്‍ നിന്ന് ജഗതി ശ്രീകുമാര്‍ പിന്മാറിയത് മൂലം ജഗതിയുടെ വരുമാനത്തില്‍ ലക്ഷങ്ങളുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്. വിവാഹം കഴിക്കുക, പിന്നീട് വേര്‍പിരിയുക അതുപോലായിപ്പോയി ഈ ലോട്ടറിയുടെ ഇടപാട്. സിക്കിമിലും ഭൂട്ടാനിലും ജഗതി ശ്രീകുമാറിന്‍റെ ഓരോ വെങ്കല പ്രതിമ ഉയര്‍ത്തുന്നത് അവസരോചിതമായിരിക്കും.

2010 സെപ്റ്റംബർ 7, ചൊവ്വാഴ്ച



വാക്കുകളില്ലാത്ത വാക്കുകള്‍ 

നമ്മുടെ പ്രിയ കാര്‍ട്ടൂണിസ്റ്റ് ജോയി കുളനട നാല്‍പ്പതു വര്‍ഷക്കാലം ആരോടും മിണ്ടാതെ മൌനിയായി കഴിഞ്ഞു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാവില്ല. പക്ഷെ, അങ്ങനെ സംഭവിച്ചു എന്നതാണ് നേര്. കാര്‍ട്ടൂണ്‍ രംഗത്ത് നാല്‍പ്പതു വര്ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞ ജോയി കുളനട, നിശബ്ദ കാര്‍ട്ടൂണുകള്‍ വരച്ച് വായനക്കാരായ നമ്മളെ ചിരിപ്പിക്കാന്‍ മാത്രം വായ്‌ തുറപ്പിക്കുന്ന കാര്‍ട്ടൂണ്‍ രംഗത്തെ മജീഷ്യനായി മാറുകയാണ് ചെയ്തത്.

ഇന്ത്യയിലെ പ്രശസ്ത  കാര്‍ട്ടൂണിസ്റ്റ് ആര്‍. കെ. ലക്ഷ്മണ്‍ (അദ്ദേഹം ഇപ്പോള്‍ രോഗശയ്യയില്‍) ഒരിക്കല്‍ പറയുകയുണ്ടായി: കാര്‍ട്ടൂണില്‍ നമുക്ക് വാരിക്കോരിയെഴുതുന്ന സാഹിത്യമല്ല ആവശ്യം. അത്തരത്തിലുള്ള കാര്‍ട്ടൂണുകളെ നമുക്ക്‌ കാര്‍ട്ടൂണ്‍ എന്ന് വിളിക്കാനാവില്ല.

ലക്ഷ്മണ്‍ പറഞ്ഞതിനോട് നമ്മളില്‍ ചിലര്‍ക്കെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടാകാമെങ്കിലും അക്ഷരങ്ങളില്ലാത്ത ഹാസ്യചിതങ്ങളിലൂടെ ജോയി കുളനട ഏറെ പ്രശസ്തനായി എന്ന് മാത്രമല്ല, തനിക്ക് പിന്നാലെ എത്തിയ ചെറുപ്പക്കാര്‍ക്ക് പുതിയ ഒരു വഴി ഒരുക്കിക്കൊടുക്കാനും സാധിച്ചു. അക്ഷരവിരോധികളായ  കാര്‍ട്ടൂണിസ്റ്റുകളുടെ കുലഗുരുവായി ജോയി മാറുകയും ചെയ്തു.

മലയാറ്റൂര്‍ രാമകൃഷ്ണനെ മലയാറ്റൂര്‍ വച്ച് എനിക്ക് ആദ്യം കണ്ടുമുട്ടാനായില്ലെന്കിലും ജോയി കുളനടയെ കാണുന്നത് വര്‍ഷങ്ങള്‍ക്കുമുമ്പ് കുളനടയില്‍ വച്ചുതന്നെയാണ്. എന്‍റെ അസാധു എന്ന പ്രസിദ്ധീകരണം നടന്നു വരുന്ന കാലത്ത്‌ അതിനെപ്പറ്റി ചര്‍ച്ച ചെയ്യാനും കാര്‍ട്ടൂണ്‍ വരപ്പിച്ച് വാങ്ങാനുമായി കാര്‍ട്ടൂണിസ്റ്റ് പി. കെ. മന്ത്രിയെ സന്ദര്‍ശിക്കാന്‍ മാസത്തിലൊരിക്കല്‍ ഞാന്‍ കുളനട പോവുക പതിവായിരുന്നു. കുളനട ഗസ്റ്റ് ഹൌസിന്‍റെ അന്തരീക്ഷം അന്നും ഇന്നും ഏതു കാര്യവും ചര്‍ച്ച ചെയ്യുവാന്‍ ഉതകുന്നതാണ്. അവിടെയിരുന്നു കാര്‍ട്ടൂണ്‍ വരച്ച് തരാനായിരുന്നു അദ്ദേഹത്തിന് പ്രിയം. ഗസ്റ്റ് ഹൌസിലിരുന്നാണ് സൃഷ്ടിയെന്കില്‍ സ്കെച്ചു പെന്‍, വീട്ടിലിരുന്നാണെന്കില്‍ ബ്രഷ് കൊണ്ടുള്ള മാസ്മരവിദ്യ. ഇത്തരതിലുള്ള യാത്ര വേളയില്‍ ആണ് കുളനട വെച്ച് ഞാന്‍ ജോയിയെ കണ്ടു പരിചയപ്പെടുന്നത്. ജോയി വരച്ചുതുടങ്ങിയ കാലം. കായങ്കുളം, മാവേലിക്കര, തിരുവല്ല, പന്തളം ചുറ്റുപാടുകളിലായി കാര്‍ട്ടൂണിസ്റ്റുകള്‍ പലരും പിറന്നത് മധ്യതിരുവിതാംകൂറിന്‍റെ ഭാഗ്യമായി നമ്മള്‍ കണക്കാക്കുന്നു. പന്തളത്തിന്‍റെ സമീപമുള്ള കുളനടയില്‍ ജന്മം കൊണ്ട ജോയി, ഭാഗ്യവാന്മാരുടെ ലിസ്റ്റില്‍പെടുന്നു. പി. കെ. മന്ത്രിക്ക്‌ തോന്നാതിരുന്ന ബുദ്ധി ജോയിക്കുണ്ടായിരുന്നത് കൊണ്ട് കുളനട എന്ന സ്ഥലപ്പേര് ജോയി തന്നെ കൈക്കലാക്കി.

പി. കെ. മന്ത്രിക്കു സംസാരിക്കുമ്പോള്‍ താളമുണ്ട്. എന്നാല്‍ ജോയിക്ക് സംഭാഷണത്തില്‍ താളമില്ല എന്ന് പറയെട്ടെ. കലപില ശൈലിയില്‍ കൂടുതല്‍ സംസാരിക്കുന്ന ജോയി കുളനട നമ്മെ ആകര്‍ഷിക്കുന്നത് ഏറെ എളുപ്പത്തിലായിരിക്കാം. ഗള്‍ഫിലായാലും നാട്ടിലായാലും ജോയിയുടെ കാര്‍ട്ടൂണുകള്‍ ഈന്തപ്പഴം പോലെയും മാങ്ങ പോലെയും ഏറെ മതുരതരമാണ്. ദക്ഷിണാഫ്രിക്കയാകട്ടെ, ഹോസ്പിററ്ലാകട്ടെ മന്ത്രിമന്തിരമാകട്ടെ ജോയിയുടെ പേനത്തുമ്പില്‍ വിഷയത്തിന് ഒട്ടും ദാരിദ്ര്യമുണ്ടാവില്ല. അനുകരണം കാര്‍ട്ടൂണ്‍ രംഗത്ത് വെട്ടിയൊരുക്കിയിരിക്കുന്ന കുഴികള്‍ നിറഞ്ഞ പുതിയൊരു പാതയാണ്. ജോയി കുളനടയെ  അനുകരിച്ച് കാര്‍ട്ടൂണ്‍ വരക്കാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ ഏറെയാണ്. പുതിയ ശൈലിയും പുതിയ പാതയും വെട്ടിയൊരുക്കാന്‍  ഏറെ ക്ലേശങ്ങള്‍ സഹിക്കേണ്ടി വരുമെന്നുള്ളത് കൊണ്ടാണ് ഈ എളുപ്പവഴി.

പടപേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളുത്തിപ്പട എന്ന് പഴമക്കാര്‍ പറയാറുണ്ട്‌. പന്തളംകാരനായ ജോയി ഇപ്പോഴും സംസാരിക്കാറുള്ളത് പന്തവും കൊളുത്തിയാണ്. ഈ വെളിച്ചം നമ്മുടെ പ്രയാണത്തിന് ഏറെ പ്രയോജനകരമാകട്ടെയെന്ന് ഈ നാല്‍പ്പതുവര്‍ഷത്തെ തിളക്കം കണ്ട് പ്രാര്‍ഥിക്കുകയാണ്. കുളനടയില്‍ കുളവും നടയും ഉണ്ട്. കുളത്തില്‍ മിണ്ടാത്ത മീനും നടയില്‍ ചുണ്ടനക്കാത്ത സുന്ദരിയുമുണ്ട്. സ്നേഹമുള്ള സുഹൃത്ത്‌ ജോയി കുളനടയെ അഭിനന്ദിക്കാന്‍ എന്‍റെ കൈയ്യില്‍ വാക്കുകള്‍ ഇല്ല. വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ലല്ലോ.

(ജോയി കുളനട: ലൈഫ് ആന്‍ഡ്‌ ലൈന്‍സ് എന്ന പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചത്)

2010 ഓഗസ്റ്റ് 29, ഞായറാഴ്‌ച

കറുപ്പിനഴക്...

യു. എസ്. പ്രസിഡന്‍റ് ബാരക്ക് ഒബാമക്ക് വയസ്സ് 49 ആയെങ്കിലും അദ്ദേഹത്തിന് പ്രശ്നം മുടി തന്നെ. ഓരോ ദിവസം കഴിയുന്തോറും തലയിലെ നര കൂടിവരുന്നു. പ്രസിഡന്‍റ് ജോലി ഇഷ്ടമാണെങ്കിലും വൈറ്റ് ഹൌസിലെ ഓരോ ദിവസവും തന്‍റെ കറുത്ത കുറ്റിമുടികളെ അതിവേഗം നിറം കെടുത്തുന്നുവെന്നത് ഒബാമയെ വിഷണ്ണനാക്കുന്നു. നമ്മുടെ ഗാനഗന്ധര്‍വന്‍ യേശുദാസിനെ കണ്ടു പഠിക്കാന്‍ പോലും ഒബാമക്ക് കഴിയുന്നില്ല. ദാസേട്ടന്‍ പറയുന്നത് ശ്രദ്ധിക്കുക: എന്‍റെ മുടിയും താടിയുമെല്ലാം ഡൈ ആണ്. എന്നാല്‍ അതിന്‍റെ ആവശ്യമുണ്ടോ എന്ന് ചോദിക്കാം. ഒരിക്കല്‍ ഒരു പള്ളിയിലെ അച്ചന്‍ എന്നോട് ചോദിച്ചു: ദാസ്‌, ഈ ഡൈ എവിടെനിന്നാണ് വാങ്ങുന്നത് എന്ന്. ആത്മീയകാര്യങ്ങളില്‍ മുഴുകേണ്ട അവരുടെ മനസ്സില്‍ പോലും ഇത്തരം ചിന്തകള്‍ ഉണ്ടെങ്കില്‍ സാധാരണക്കാരന്‍റെ കാര്യം പറയാനുണ്ടോ?

സാധാരണക്കാരില്‍ സാധാരണക്കാരനായ ശാസ്ത്രജ്ഞനായ എയിന്‍സ്റ്റിനെപ്പോലെയോ സാഹിത്യകാരനായ ബെട്രാന്‍സ്‌ റസ്സലിനെപ്പോലെയോ രവീന്ദ്രനാഥ് ടാഗോറിനെപ്പോലെയോ കെ. എം. മാത്യുവിനെപ്പോലെയോ, എം. എസ്. വിശ്വനാഥനെപ്പോലെയോ വെളുത്ത മുടി നാല് വശത്തെക്കും പറത്തി നടക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയല്ല. സപ്തസ്വരങ്ങളിലും താളത്തിനൊത്ത് നൃത്തം ചെയ്യുന്ന ദാസിന്‍റെ കറുത്ത മുടിയും താടിയും മലയാള സംഗീതത്തിന്‍റെതന്നെ അഴകാണ്. എന്നാല്‍ ആ ഡൈ 1975 കാലഘട്ടത്തില്‍ ഒരു അപകടമരണത്തില്‍ പെട്ടു. 35 വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു ആ കാര്‍ ആക്സിഡെന്‍റ്. ബാംഗലൂരില്‍ നിന്ന് മദ്രാസിലേക്ക് കാറില്‍ ദാസ്‌ പോകുന്ന അവസരത്തില്‍ ഒരു ലോറിയുമായി കൂട്ടിയിടിച്ച് ദാസ്‌ മരണമടഞ്ഞു എന്ന വാര്‍ത്ത രാവിലെ പത്തു മണിയോട്കൂടി പരന്നു. വിശദവിവരങ്ങള്‍ അറിയാനായി സുഹൃത്തുക്കളും ആരാധകരും ഫോണില്‍ പലരുമായി ബന്ധപ്പെട്ടു. മദ്രാസിലുള്ള യേശുദാസിന്‍റെ വീട്ടില്‍ ആരും ഫോണ്‍ എടുക്കുന്നുമില്ല. എന്നാല്‍ ഉച്ചയോടുകൂടി വാര്‍ത്തയുടെ സ്വഭാവം മാറി. മരിച്ചത്‌ പിന്നണിഗായകനല്ല എച്ച്. എം. ടിയുടെ ചെയര്‍മാനായ യേശുദാസ്‌ ഐ. സി. എസ് ആണ് മരണമടഞ്ഞതെന്ന് സ്ഥിരീകരിച്ചു. നമ്മുടെ ഗാനഗന്ധര്‍വന്‍ രക്ഷപെട്ടു. എന്നാല്‍ വിശദമായ അന്വേഷണങ്ങളില്‍ ചെയര്‍മാന്‍ യേശുദാസിന് കുഴപ്പമില്ല, ജീവിച്ചിരിക്കുന്നു. എന്നാല്‍ ഒട്ടും വൈകിയില്ല, ഉച്ച തിരിഞ്ഞു മൂന്നു മണിയോടെ പുതിയ വാര്‍ത്ത പരന്നു ബിഷപ്പ് യേശുദാസന്‍ മരിച്ചു എന്ന വാര്‍ത്തക്കും ദീര്‍ഘായുസ്സ്‌ ഉണ്ടായില്ല. ബിഷപ്പിന് കുഴപ്പമൊന്നുമില്ല എന്ന്‍ അരമനയില്‍ നിന്ന് അറിവായതോടെ വാര്‍ത്ത പരത്തിയവര്‍ക്ക്‌ നിരാശയായി. വൈകിട്ട് നാല് മണിക്ക് ഈ ലേഖകനെ മാതൃഭൂമിയില്‍ നിന്ന്‍ ഫോണില്‍ ബന്ധപ്പെട്ടു. എന്തിനാണ് വിളിച്ചതെന്ന്‌ അവര്‍ക്കും വ്യക്തമായി പറയാനായില്ല. ഓ, വെറുതെ വിളിച്ചതാ എന്ന് പത്രാധിപസമിതി അംഗം പറഞ്ഞു. ഇതിനിടയില്‍ ചില പത്രക്കാരും സുഹൃത്തുക്കളും വൈകുന്നേരം കാറില്‍ എന്‍റെ വീട്ടിലെത്തി. എന്‍റെ ഭാര്യ ചെടിക്ക്‌ വെള്ളം ഒഴിച്ചുകൊണ്ട് നില്‍ക്കുന്ന രംഗം. ചെടി നനക്കുന്ന ഒരു സ്ത്രീയോട് ഭര്‍ത്താവിന്‍റെ മരണം എപ്പോള്‍, എങ്ങനെയാണെന്ന് ചോദിക്കുന്നതിലെ പന്തികേട് കൊണ്ട് കാറില്‍ വന്നവര്‍ മടങ്ങി. മൂന്ന് യേശുദാസന്മാരെ പിടി കിട്ടിയില്ല. എങ്കില്‍ വരയ്ക്കുന്ന യേശുദാസനെ മരണവലയില്‍ വീഴ്ത്താമെന്ന് അവര്‍ തീരുമാനിച്ചതിനെ നമുക്ക്‌ കുറ്റപ്പെടുത്താനും കഴിയില്ല.

അടുത്ത ദിവസം ദിനപത്രങ്ങളില്‍ യേശുദാസന്മാരുടെ കൂട്ടമരണം എന്ന തലക്കെട്ടോടെ ഒന്നാം പേജില്‍ നീണ്ട ബോക്സ്‌ വാര്‍ത്തയും വന്നു. അക്കാലത്ത് ചാനലുകള്‍ ഇല്ലായിരുന്നത് കൊണ്ട് അവരുടെ ആഘോഷങ്ങളില്‍ നിന്ന് രക്ഷപെടാന്‍ കഴിഞ്ഞു എന്നത് മറ്റൊരു മഹാഭാഗ്യം.

ഈ സംഭവം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം കൊച്ചി കലാപീഠത്തിലെ ആര്‍ടിസ്റ്റ്‌ കലാധരന്‍ എന്നെ ഫോണ്‍ ചെയ്തു: നാളെ നമ്മുടെ ഗാനഗന്ധര്‍വന്‍ കലാപീഠത്തിളല്‍ വരുന്നുണ്ട്. കാര്ടൂണിസ്റ്റും വരുമോ? വരുമെന്കില്‍ പിന്നണിഗായകന്‍ യേശുദാസിനെ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ പൊന്നാട അണിയിക്കുന്ന ഒരു ചടങ്ങ് നമുക്കൊരുക്കാം.

ഒരു നല്ല ചടങ്ങെന്ന് എനിക്ക് തോന്നി. ഞാന്‍ സമ്മതിച്ചു. അടുത്ത ദിവസം കലാപീഠത്തില്‍ വെച്ച് ആദരിക്കുന്ന ചടങ്ങ് നടന്നു. പതിവിലേറെ ജനം കലാപീഠത്തില്‍ ഒത്തുചേര്‍ന്നു. രണ്ട് വാക്ക് സംസാരിക്കാനായി കലാധരന്‍ എന്നെ ക്ഷണിച്ചു. സംസാരിച്ചു തുടങ്ങി സാവധാനത്തില്‍ യേശുദാസന്മാര്‍ക്കൊണ്ടായ മരണത്തെപ്പറ്റി ഞാന്‍ വിവരിച്ചു. കൊല്ലപ്പെട്ട രണ്ട് യേശുമാര്‍ വേദിയിലുണ്ടായിരുന്നതിനാല്‍ ജനത്തിന് ഏറെ രസം കയറി. അപ്പോള്‍ ഞാന്‍ ഒരു നിര്‍ദേശം മുന്നോട്ടു വെച്ചു: യേശുദാസന്‍മാര്‍ ഇത്തരം ഭീഷണിയെ നേരിടുകയാണ്. പോലീസ് സംരക്ഷണമൊന്നും വേണമെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ, നമുക്ക്, യേശുദാസന്‍മാര്‍ക്ക് പിടിച്ചുനില്‍ക്കാന്‍, പേടിക്കാതെ കഴിയാന്‍ ഒരു സംഘടന ആവശ്യമാണ്. ഒട്ടും വൈകാതെതന്നെ അതിനു രൂപം നല്‍കണമെന്നാണ് ആഗ്രഹം. ചെയര്‍മാനും സെക്രടറിയും ഖജാന്‍ജിയും ആവശ്യമുണ്ട്. ഖജാന്‍ജിയായി എനിക്കൊരാളെ മനസ്സിലുണ്ട് - തൃപ്പൂണിത്തുറയുള്ള ഒരു യേശുദാസന്‍. ഇതിന്‍റെ ഖജാന്‍ജിയാകാന്‍ ഈ തൃപ്പൂണിത്തുറക്കാരന്‍ യോഗ്യനാണോ? അതെ. രണ്ട് ദിവസം മുമ്പ് ഒരു വാര്‍ത്ത പത്രങ്ങളിലുണ്ടായിരുന്നു. ഒരു കള്ളനോട്ടു കേസിലെ ഏഴാം പ്രതിയാണ് തൃപ്പൂണിത്തുറ യേശുദാസന്‍.

വാചകം പൂര്‍ത്തിയാക്കും മുമ്പ് ജനം ആര്‍ത്തു ചിരിച്ചു. നമ്മുടെ ഗാനഗന്ധര്‍വന്‍റെ ഇളകിയാടിയുള്ള പൊട്ടിച്ചിരി കലാപീഠത്തിനു ചുറ്റുമുള്ള വീടുകളില്‍ വരെയെത്തി.

ഖജാന്‍ജിയുടെ കാര്യം തമാശക്ക് പറഞ്ഞതാണെന്കിലും ഒരു അസോസിയേഷന് രൂപം നല്‍കുന്നത് നല്ലതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പേരിന്‍റെ പേരില്‍ ചില സംഘടനകള്‍ വിദേശത്തുണ്ട്. ഇംഗ്ലണ്ടില്‍ TT Thomas എന്ന് പേരുള്ളവരുടെ ഒരു സംഘടന നിലവിലുണ്ട്. അതിനു പ്രവര്‍ത്തനലക്ഷ്യങ്ങളുണ്ട്. അത്തൊരുത്തിലൊന്നാണ് യേശുദാസന്മാര്‍ക്കും ആവശ്യം.

എന്നാല്‍ ഇങ്ങനൊരു പുലിവാല് വേണോ എന്നാണ് ഞാന്‍ ആലോചിക്കുന്നത്. ഗാനഗന്ധര്‍വന് കൊല്ലത്ത് ഒരു സുഹൃത്തുണ്ട് ആശ്രമം വേണു. ഓമനയായ മുഖം. ഏറെ സുഗന്ധമുള്ള ചലനങ്ങള്‍. കൊല്ലത്ത് എത്തിയാല്‍ ദാസ്‌ സമയം ചെലവഴിക്കുന്നത് വേണുവിനോടൊപ്പം ആണ്. എനിക്ക് ഗാനഗന്ധര്‍വനെ പണ്ട് പരിചയപ്പെടുത്തി തന്നത് വേണുവാണ്. അന്ന് മുതലുള്ള ആരാധനയും അടുപ്പവുമാണ് അദ്ദേഹവുമായി.

ഇപ്പോള്‍ എന്‍റെ മനസ്സ്‌ വാഷിംഗ്ടണ്‍ വരെ പോവുകയാണ്. പിന്നണിഗായകന്‍ വര്‍ഷത്തില്‍ പല തവണ അമേരിക്ക സന്ദര്‍ശിക്കാറുള്ളതാണ്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ബില്‍ ക്ലിന്റന്‍റെയും വിദേശകാര്യസെക്രട്ടറി ഹിലാരി ക്ലിന്റന്‍റെയും ഏക മകള്‍ ചെല്‍സിയുടെ വിവാഹം അടുത്തിടെയാണ് നടന്നത്. എന്നാല്‍ പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമക്ക് ഈ കല്യാണത്തിന് ക്ഷണമില്ലായിരുന്നു. വീണ്ടും എന്‍റെ മനസ്സ് നാട്ടിലേക്ക് മടങ്ങുന്നു.

ഓരോ ദിവസവും പോസ്റ്റ്‌മാന്‍ വരുമ്പോള്‍ ഞാന്‍ കത്തുകള്‍ തിരിച്ചും മറിച്ചും നോക്കും. യേശുദാസന്‍റെ മകന്‍റെ വിവാഹക്ഷണക്കത്ത് അക്കൂട്ടത്തില്‍ ഉണ്ടോ? ക്ഷണമുണ്ടായില്ല. യേശുദാസന്മാരുടെ കൂട്ടമരണത്തിന്‍റെ ലിസ്റ്റിലോ പാടുന്ന യേശുദാസന്‍റെയും പാടാത്ത യേശുദാസന്‍റെയും ആത്മാവിന്‍ പുസ്തകത്താളിലോ നോക്കി ആ കുറി അയക്കുമെന്ന് തോന്നി. ഞാനും ക്യാപ്റ്റന്‍ രാജുവും ഒരു കുഴിയില്‍ ചാവാനിരുന്നവരാണ്. അത്ര മാത്രം അടുത്ത ബന്ധം. മോഹന്‍ലാലിന് ലെഫ്‌. കേണല്‍ സ്ഥാനം ലഭിച്ചത് പോലെ ക്യാപ്റ്റന്‍ രാജുവിന് ഒരു സര്‍ക്കാര്‍ വക ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കട്ടെയെന്നും പ്രാര്‍ഥിക്കാതിരുന്നില്ല. എന്നാല്‍ ക്യാപ്റ്റന്‍ അദ്ദേഹത്തിന്‍റെ മകന്‍റെ വിവാഹത്തിന് എന്നെ ക്ഷണിച്ചില്ല. ക്യാപ്റ്റന്‍റെ ഓമല്ലൂരില്‍ നിന്ന് വളരെ അകലെയല്ലാത്ത കുമ്പഴയില്‍ താമസിക്കുന്ന മാത്യു ശന്കരത്തില്‍ (മലയാള മനോരമ) മകന്‍റെ വിവാഹത്തിന് വിളിക്കുന്നതില്‍ നിന്ന് എന്നെ ഒഴിവാക്കുകയുണ്ടായി. എന്നാല്‍ ക്യാപ്റ്റന്‍ രാജുവോ, മാത്യു ശന്കരത്തിലോ അല്ലല്ലോ ഗാനഗന്ധര്‍വന്‍ യേശുദാസ്‌. അദ്ദേഹം പാടിത്തുടങ്ങിയ കാലം മുതലേ എന്‍റെ ബ്രഷില്‍ നിന്നിറങ്ങി വരുന്നത്‌ എപ്പോഴും ദാസിന്‍റെ മാണിക്കവീണയാണ്.

എന്തായാലും യേശുദാസന്മാരുടെ സംഘടന നമുക്ക് വേണ്ട. ഹൃദയരാഗം പാടുന്ന ഹൃദയത്തില്‍, മുടിക്ക് പൂശുന്ന ഡ്രൈ പുരട്ടാനാവില്ലല്ലോ.

2010 ഓഗസ്റ്റ് 21, ശനിയാഴ്‌ച

ഓടും കുതിര ചാടും കുതിര
മലയാള ചലച്ചിത്രരംഗത്തെ ശക്തനായ പ്രതിഭാശാലി ഭരതനെ മുന്‍നിര്‍ത്തി എഴുത്തുകാരനും തിരക്കഥാകൃത്തും ചലച്ചിത്രനിര്‍മ്മാതാവും സാമൂഹ്യപ്രവര്‍ത്തകനുമായ ജോണ്‍ പോള്‍ എഴുതിയ പുസ്തകമാണ് ഒരു കടങ്കഥ പോലെ ഭരതന്‍. ജോണ്‍ പോളിന്‍റെ ഡയറിക്കുറിപ്പിലൂടെയാണ് ഈ പുസ്തകം നമ്മുടെ ഇടയില്‍ എത്തുന്നത്.

ഭരതന്‍റെ പത്നി കെ. പി. എ. സി. ലളിത, ഭരതന്‍റെ സുഹൃത്തുക്കള്‍ എന്നിവരിലൂടെ ഈ കടങ്കഥകള്‍ മുഴുവനായും വിരിയുന്നു. അനന്തമായ കാലത്തിലേക്ക് മടങ്ങിപ്പോയ പി. എന്‍. മേനോന്‍, ഭരത് ഗോപി, ജോണ്‍ എബ്രഹാം, ശ്രീവിദ്യ, കലാമണ്ഡലം ഹൈദരാലി, പവിത്രന്‍ എന്നിവരുടെ ഓര്‍മ്മകളും പുസ്തകത്തില്‍ പരന്നു കിടപ്പുണ്ട്. ഈ കൃതിയുടെ രണ്ടാം പതിപ്പിന്‍റെ പ്രകാശനം ഓഗസ്റ്റ്‌ 13ന് എറണാകുളം പബ്ലിക്‌ ലൈബ്രറിയില്‍ വെച്ച് നടന്നു.

പഴയ സുഹൃത്തിനെപ്പറ്റിയുള്ള ആ പുസ്തകം സ്പര്‍ശിച്ച്‌ പ്രകാശനം നടത്താനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു എന്നത് ഏറെ ആഹ്ലാദം പകര്‍ന്നു തന്ന നിമിഷങ്ങളായിരിന്നു. പുസ്തകത്തെ തൊടുമ്പോള്‍ ആ വ്യക്തിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നതു പോലെയാണെന്ന് പുസ്തകം സ്വീകരിച്ചുകൊണ്ട് സാഹിത്യകാരന്‍ പ്രൊ. തോമസ്‌ മാത്യു പറയുകയുണ്ടായി. ഭരതനുമായിട്ടുള്ള അടുത്ത ബന്ധത്തെപ്പറ്റി അദ്ധ്യക്ഷനായ സംവിധായകന്‍ മോഹനും വളരെ വികാരഭരിതനായി വിവരിച്ചു. പ്രസംഗിക്കാന്‍ എഴുന്നേറ്റ എനിക്ക് ഭരതനെ ആദ്യം പരിചയപ്പെട്ട രംഗം ഓര്‍ക്കാന്‍ കഴിഞ്ഞെങ്കിലും ഗ്രന്ഥകര്‍ത്താവായ ജോണ്‍ പോളിനെ കണ്ടുമുട്ടിയ സമയവും കാലവും എപ്പോഴെന്ന് ഓര്‍ക്കാനായില്ല. അല്പം സംശയത്തോടെ ഞാനത് സൂചിപ്പിക്കുകയും ചെയ്തു. അതിന് ജോണ്‍ പോളിന്‍റെ മറുപടി: ഞാന്‍ യേശുവിനെ ആദ്യം കാണുന്നത് ചെമ്പരത്തി എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് കൊല്ലത്ത് നടക്കുമ്പോള്‍ വിതുര ബേബി (ജനയുഗം), പ്രൊഫസറും കാര്‍ട്ടൂണിസ്റ്റുമായിരുന്ന സോമനാഥന്‍ എന്നിവരോടൊപ്പം എത്തിയെപ്പോഴാണ്. അതിനോട് എനിക്ക് യോജിക്കാന്‍ കഴിഞ്ഞില്ല. വിനോദസിനിമാപ്രസിദ്ധീകരണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഷൂട്ടിംഗ് സ്ഥലത്ത് കറങ്ങിത്തിരിയാന്‍ ഇഷ്ടമുള്ള വ്യക്തിയായിരുന്നില്ല ഞാന്‍. ജോണ്‍ ഏബ്രഹാം, മോഹന്‍, ചന്ദ്രകുമാര്‍, കെ. ജി. ജോര്‍ജ്, ഭരതന്‍, സത്യന്‍ അന്തിക്കാട്‌, കെ. എസ്. സേതുമാധവന്‍, ജേസി ബക്കര്‍, പദ്മരാജന്‍ തുടങ്ങി ചുരുക്കം പേരുടെ സെറ്റില്‍ മാത്രമേ ഞാന്‍ കടന്നു ചെന്നിട്ടുള്ളൂ. ജോണ്‍ പോളിനെ കൂട്ടിമുട്ടുന്നത് കൊല്ലത്ത് വെച്ചായിരുന്നു. സംവിധായകന്‍ ജേസിയും ഒരുമിച്ച് ജോണ്‍ പോള്‍ കൊല്ലത്ത് എന്‍റെ വീട്ടില്‍ വരികയുണ്ടായി. ജേസിയെ ഞാന്‍ ആദ്യം കാണുന്നതും അന്ന്.

എങ്കിലും പുസ്തകപ്രകാശനചടങ്ങില്‍ വെച്ച് ഞാന്‍ മറ്റൊരു സംശയം കൂടി ഉന്നയിച്ചു: ഭരതനെപ്പറ്റിയുള്ള ഈ പുസ്തകത്തിന് ഒരു കടങ്കഥ പോലെ ഭരതന്‍ എന്ന പേര് നല്കിയതതെന്തിന്. പുസ്തകം വീട്ടില്‍ വെച്ച് വായിച്ചു തുടങ്ങുന്നതിന് മുമ്പ് എന്‍റെ മനസ്സില്‍ ഒരു കടങ്കഥ ഓടിയെത്തി. കിലുകിലുക്കം കിക്കിലുക്കം ഉത്തരത്തില്‍ ചത്തിരിക്കും എന്ന കടങ്കഥയുമായി ഭരതന് വല്ല ബന്ധവുമുണ്ടോ? താക്കോല്‍കൂട്ടം എന്ന് മറുപടി നല്‍കുന്ന കടങ്കഥയുമായി ഭരതന് ബന്ധമുണ്ടാകാന്‍ സാധ്യതയില്ല. താക്കോല്‍കൂട്ടം സൂക്ഷിക്കുന്ന ആളായിരുന്നില്ല ഭരതന്‍. പണപ്പെട്ടിയുടെ താക്കോലും അദ്ദേഹത്തിനില്ലായിരുന്നു. വീട്ടിലെ മുറികള്‍ പൂട്ടുന്നതിനോടും യോജിപ്പുമില്ല. എല്ലാം തുറന്നിടുന്നു. ആര്‍ക്കും സ്വാഗതം. മറ്റൊരു കടങ്കഥയുണ്ട് ഓടും കുതിര, ചാടും കുതിര വെള്ളം കണ്ടാല്‍ നില്‍ക്കും കുതിര. ഉത്തരം ചെരുപ്പ്‌. ഇന്ന് സിനിമാക്കാര്‍ ചെയ്യുന്നത് പോലെ അടിക്കാനായി ചെരുപ്പ്‌ ഊരുകയോ തമ്മില്‍ തമ്മില്‍ ചെരുപ്പ്‌ എറിയുകയോ ചെയ്യുന്ന രംഗങ്ങളില്‍ ഭരതന്‍ എത്താറില്ല. എന്നാല്‍ മുല്ലപ്പൂവിന്‍റെ മണമുള്ള ഏതെങ്കിലും പ്രിയപ്പെട്ട വീടിന്‍റെ മുന്നിലെത്തിയാല്‍ ഭാരതന്‍റെ ചെരുപ്പുകള്‍ സ്വയം നില്‍ക്കുമായിരുന്നു. പക്ഷെ, പുസ്തകം പൂര്‍ണമായി വായിച്ചു കഴിഞ്ഞപ്പോഴാണ് കടങ്കഥയിലെ സ്വപ്നലാസ്യം നമുക്ക്‌ മുമ്പില്‍ തെളിഞ്ഞ് എത്തുന്നത്‌. ഇനി ജോണ്‍ പോള്‍ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന കുറെ വരികള്‍ വായിക്കാം:

പ്രയാണത്തിന്‍റെ നാളുകളില്‍ ശ്രീവിദ്യ തമിഴ് ചലച്ചിത്രരംഗത്തെ അറിയപ്പെടുന്ന നടിയായി മാറിയിരുന്നു. അവരുടെ സ്വപ്നലാസ്യം തത്തി നില്‍ക്കുന്ന കണ്ണുകളും പറയാതെ ഏറെ പറയാന്‍ വെമ്പുന്ന ചുണ്ടുകളും മോഹിപ്പിക്കുന്ന മേനിയഴകും സ്വാഭാവികതയോടെ അടുത്തു നിന്ന അഭിനയത്തിലെ വശ്യതയും ദേശഭാഷാ വ്യത്യാസമില്ലാതെ അവരെ ദക്ഷിണേന്ത്യയിലെ പ്രിയപ്പെട്ട സുന്ദരസഖിയായി ജനഹൃദയങ്ങളില്‍ പ്രതിഷ്ടിച്ചിരുന്നു. മദിരാശിയിലെ പരാങ്കുശപുരത്തെ നിരവീടുകളിലൊന്നിന്‍റെ മുകളിലത്തെ നിലയില്‍ അഭിനയത്തിരക്കിന്‍റെ ഒളിവുവേളകളില്‍ ഭരതനെ തേടി ശ്രീവിദ്യ എത്തുമ്പോള്‍ ആ കോളനിയിലെ സര്‍വ കണ്ണുകളും ശ്രീവിദ്യയെയുടെ ചുറ്റും ആരാധനയോടെ പരതുക സ്വാഭാവികം. സിഗരറ്റ് കുറ്റികളും അവിടവിടെയായി പല ഘട്ടങ്ങളിലായി നിരന്ന പൂര്‍ത്തിയാകാത്ത ചിത്രങ്ങളും മുഷിഞ്ഞ വസ്ത്രങ്ങളും എല്ലാം ചേര്‍ന്ന്‍ ആകെ അലങ്കോലമായിക്കിടക്കുന്ന ആ മുറിയില്‍ കടന്നു വന്ന് ചോദ്യഭാവത്തില്‍ ഭരതനെ നോക്കുമായിരുന്ന വിദ്യയുടെ മുഖം എനിക്ക് സന്കല്പ്പികാനാകും. മുറിയത്രെയും അടുക്കിവൃത്തിയാക്കി മുഷിഞ്ഞ വസ്ത്രങ്ങള്‍ കഴുകിയലക്കി വെണ്മയാക്കി വീട്ടിലേക്കു പൊതിഞ്ഞുകൊണ്ടുപോയി ഇസ്തിരിയിട്ട് തിരികെ എത്തിക്കുമായിരുന്നത്രേ വിദ്യ! ശ്രീവിദ്യ ഭരതന്‍റെ അടുക്കളയില്‍ കയറി വച്ചു വിളമ്പിയിരുന്ന കായക്കുടുള്ള ഭക്ഷ്യവിഭവങ്ങളുടെ സുഗന്ധം നാളുകളോളം ആ മുറിയില്‍ തങ്ങി നില്‍ക്കുമായിരുന്നു. എത്രയോ തവണ വിദ്യ പരാങ്കുശപുരത്തെ ആ മുറിയില്‍ സന്ദര്‍ശകയായെത്തിയുട്ടുണ്ട്. വായിച്ചും കണ്ടും കേട്ടും പങ്കിട്ടും അറിഞ്ഞ ഏതു ഗാഥയെക്കാളും അവ്യാഖ്യേയവും അനുപമവും അസാധാരണവുമായ ഒരു ഭാവം ഭരതനും ശ്രീവിദ്യയും തമ്മിലുള്ള ഹൃദയബന്ധത്തില്‍ സ്പന്ദിച്ചു നിന്നിരുന്നത്തിന്‍റെ നേര്‍സ്പര്‍ശം രേഖപ്പെടുത്തുമ്പോള്‍ സത്യസാക്ഷ്യങ്ങള്‍ ഉപമകളെയും അലങ്കാരങ്ങളെയും അതിശയിപ്പിക്കുക സഹജം, പ്രകൃതം, ന്യായം, സ്വാഭാവികം! ലളിത എന്തു വിചാരിക്കും ഇങ്ങനെയൊക്കെ എഴുതിയാല്‍? ഉത്തരം ലളിതമാണ്. തനിക്കറിയാവുന്ന കാര്യങ്ങള്‍ ജോണ്‍ പോളിനും അറിയാവുന്നതാണ്. ശ്രീവിദ്യ ഭരതനെ എന്നും മോഹിച്ചിരുന്നു. ഒരു സ്വപ്നം കണക്കെ പ്രകോപിപ്പിച്ചിരുന്നു. ഭരതന്‍റെ മനസ്സില്‍ ലളിതയെക്കാള്‍ മുമ്പേ ചേക്കേറിയത് ശ്രീവിദ്യയാണ്...

ജോണ്‍ പോളിന്‍റെ പേന ഈ രീതിയില്‍ പടര്‍ന്നു കയറുമ്പോള്‍ ഭരതന്‍ എന്ന കടങ്കഥയുടെ പൊരുള്‍ അപ്പോള്‍ മാത്രം നമുക്ക് പിടികിട്ടുന്നു. കിലുകിലുക്കം കിലുകിലുക്കം എന്ന് പറയുന്ന താക്കോല്‍ കൂട്ടം ശ്രീവിദ്യയുടേതാണോയെന്നറിയില്ല. ശ്രീവിദ്യയുടെ കുതിര ഭരതന്‍റെ അടുക്കളയിലും ഭരതന്‍റെ ഉത്സവക്കുതിര ശ്രീവിദ്യയുടെ കിടപ്പറയിലും ഓടുകയും ചാടുകയും ചെയ്തിരുന്നതിനെപ്പറ്റി ഭരതനുമായി ഏറെ ചര്‍ച്ച ചെയ്തിട്ടുള്ളതും ജോണ്‍ പോളായിരുന്നു. ശ്രീവിദ്യക്കാര്യത്തില്‍ ഭരതനും ലളിതയും ധാരണയിലായിരുന്നെന്നും പറയുന്നു. എന്നാല്‍ ഭരതന്‍റെ മരണശേഷം ഇത്തരത്തിലെഴുതുന്നത് എന്തിനെന്ന് ലളിത ചോദിക്കുന്നതില്‍ കാര്യമില്ല. അങ്ങോട്ടും ഇങ്ങോട്ടും മറക്കാനും പൊറുക്കാനും മറച്ചുവയ്ക്കാനും അവര്‍ക്കറിയാമായിരുന്നു. പുസ്തകം വായിക്കുന്ന ഭരതന്‍റെ മക്കള്‍ക്ക് അതൊരു വേദനയായി മാറില്ലേയെന്നു ചോദിച്ചപ്പോള്‍ ഗ്രന്ഥകര്‍ത്താവിന്‍റെ മറുപടി: മക്കള്‍ പുസ്തകം വായിക്കറില്ലെന്നാണ് ലളിത പറയുന്നത്. കാരണം അവര്‍ക്ക് മലയാളം വായിക്കാനറിയില്ല.

ഒരു ജോണ്‍ പോള്‍ ആക്രമണം മുന്‍കൂട്ടി കണ്ടുകൊണ്ടാണോ കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ ലളിതയും ഭരതനും അയച്ചതെന്നറിയില്ല. ഒരു കാര്യം കൂടി ജോണ്‍ പോള്‍ തുറന്നു പറയുന്നു: ഭരതനെന്ന്‍ മാത്രമല്ല, ചിതകലയെ സ്നേഹിക്കുന്ന സംഗീതത്തെ പുണരുന്ന ആരുമായും ഈ സ്ത്രീ അടുക്കുമായിരുന്നു. ഞാന്‍ ഏറെ അടുക്കാറില്ലായിരുന്നു. എങ്കില്‍ എന്നേം പ്രണയിച്ചേനേം.

ഏറെ അകലം പ്രാപിചിരുന്നെങ്കിലും ജോണ്‍ പോളിന്‍റെ തടി ശ്രീവിദ്യയുടെത് പോലായി മാറിയെന്നതാണ് സത്യം. അതും ഒരു കടങ്കഥ.   

2010 ഓഗസ്റ്റ് 15, ഞായറാഴ്‌ച

കറക്കുന്ന കൈരേഖ
എന്‍റെ കൈരേഖ നോക്കി ആദ്യം പ്രവചിച്ചത് വൈക്കം ചന്ദ്രശേഖരന്‍ നായരായിരുന്നു. താന്‍ ഈ കസേരയില്‍ ഇരിക്കേണ്ട ആളല്ല എന്ന് വൈക്കം ജനയുഗം പത്രഓഫീസില്‍ വെച്ച് പറഞ്ഞപ്പോള്‍ സമീപത്തിരുന്ന കാമ്പിശ്ശേരി കരുണാകരന്‍റെ മുഖത്തേക്ക് ഞാന്‍ നോക്കി. മനസ്സില്‍ കൊണ്ടുനടന്ന ഒരു രഹസ്യം ചോര്ന്നുപോയോ എന്ന പേടി.

ഒ. വി. വിജയന്‍ ശങ്കേഴ്സ് വീക്കിലിയില്‍ നിന്ന്‍ രാജി വച്ച് പോയ ഒഴിവിലേക്ക് ഞാന്‍ അപേക്ഷ അയച്ച് കാത്തിരിക്കുന്ന സമയമായിരുന്നു. അല്പം ആട്ടം ഉണ്ടായിരുന്ന ജനയുഗത്തിന്‍റെ കസേരയില്‍ മുറുകെ പിടിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു: നേരാണോ വൈക്കം ചേട്ടാ? എന്നാല്‍ അതിനു മറുപടി പറഞ്ഞത് കാമ്പിശ്ശേരിയായിരുന്നു: യേശുവേ, ഇത് കള്ള കൈനോട്ടക്കാരനാണ്. യേശു ശങ്കേഴ്സ് വീക്കിലിയിലേക്ക് അപേക്ഷ അയച്ച വിവരം ഇന്നലെ ഞാന്‍ വൈക്കത്തിനോട് ഓര്‍ക്കാത് പറഞ്ഞു പോയി.

ഒറ്റപ്പാലംകാരന്‍ കാര്‍ട്ടൂണിസ്റ്റ് കുട്ടിയെ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അദ്ദേഹത്തെക്കാളും പ്രസിദ്ധനാണ് ഹസ്തരേഖാവിദഗ്ധന്‍ ടി. എം. ആര്‍. കുട്ടി - പ്രത്യേകിച്ച് കോണ്‍ഗ്രെസ്സുകാര്‍ക്കിടയില്‍. ഒരു കാലത്ത് കേരളത്തിലെ രാഷ്ട്രീയചരടുവലികളുടെയും ചലനങ്ങളുടെയും ചാഞ്ചാട്ടങ്ങളുടെയും പിന്നില്‍ ടി. എം. ആര്‍. കുട്ടിയുടെ പേരും പൊങ്ങിവരാറുണ്ടായിരുന്നു. കാരണം കെ. കരുണാകരന്‍റെ കളരിയിലെ കളികള്‍ പലതും ടി. എം. ആര്‍. കുട്ടിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നെന്ന്‍ ഒരു കാലത്ത് പറയാറുണ്ടായിരുന്നു. കെ. കരുണാകരന്‍റെ സത്യപ്രതിജ്ഞ നടക്കുന്ന വേദികളിലെല്ലാം സദസ്സിന്‍റെ മുന്‍നിരയില്‍ കുട്ടി ഉണ്ടായിരുന്നു.

എന്നാല്‍ കുട്ടി ഒരു മൊബൈല്‍ കൈനോട്ടക്കാരനായിരുന്നു. പല സ്ഥലത്ത് സഞ്ചരിച്ച് ക്യാമ്പ്‌ ചെയ്തുകൊണ്ട് ജനത്തെ ആകര്‍ഷിച്ചുകൊണ്ടിരിക്കുമായിരുന്നു. രാത്രി കാലങ്ങളില്‍ പോലീസ് ഉദ്യോഗസ്തരാണ് അവിടെ പാഞ്ഞുകയറാറുള്ളത്. പ്രമോഷന്‍, മകളുടെ കല്യാണം, രാഷ്ട്രപതിയുടെ പോലീസ് മെഡല്‍, ട്രാന്‍സ്ഫര്‍, ഉരുട്ടലിലെ തിരിച്ചടികള്‍ എന്നിവയെപ്പറ്റിയെല്ലാം കുട്ടി അവര്‍ക്ക് കൈ നോക്കി പറഞ്ഞുകൊടുക്കും.

രാഷ്ട്രീയം, സിനിമ, ബിസിനസ്‌ രംഗത്തുള്ളവരും കൈയും പൊക്കിപ്പിടിച്ചു പാഞ്ഞെത്തുന്നു. കുട്ടിയുടെ കൈയിലുള്ള തടിച്ച ഫോട്ടോ ആല്‍ബം പ്രസിദ്ധമാണ്. തന്നെ കാണാന്‍ വന്നവരും ഒരുമിച്ചുള്ള ഫോട്ടോകള്‍ അതിലുണ്ടാകും. ഈ ആല്‍ബം കാണാനാണ് ഞാന്‍ അദ്ദേഹത്തെ കൊച്ചിയില്‍ വെച്ച് കണ്ടുമുട്ടുന്നത്. അന്നത്തെ കോണ്‍ഗ്രസ്‌ മന്ത്രിയായിരുന്ന വെള്ള ഈച്ചരനും ഒന്നിച്ച് കുട്ടി വിവിധ പോസുകളിലിരിക്കുന്ന ഫോട്ടോകളില്‍ നിന്ന് ചിലത് ഞാന്‍ ചോദിച്ചു വാങ്ങി. മന്ത്രിയുടെ ഫോട്ടോകള്‍ എല്ലാം ചേര്‍ത്ത് രണ്ടു പേജുകളിലായി അസാധു രാഷ്ട്രീയ വിനോദമാസികയില്‍ പ്രസിദ്ധീകരിച്ചു. അഴിമതിയാരോപണങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ഈ നാടകം. അതിനുശേഷം കുട്ടിയെ കണ്ടപ്പോള്‍ മന്ത്രി ക്ഷുഭിതനായി ചോദിച്ചത്രേ: താനെന്‍റെ ഫോട്ടോ വിറ്റ് കാശുണ്ടാക്കുകയാണോ? കൈനോട്ടം നിറുത്തിയോ?

പക്ഷേ, കുട്ടിയൊരു ശുദ്ധഗതിക്കാരനായിരുന്നു. സ്വന്തമായി ഒരു റൈസ് മില്‍ ആരംഭിക്കുന്നതിനുള്ള അനുവാദത്തിനായി പാലക്കാട്‌-തിരുവന്തപുരം റൂട്ടില്‍ ഓടി നടക്കുന്ന കാലം. സമീപത്തൊരു റൈസ് മില്‍ ഉള്ളതുകൊണ്ട് മറ്റൊന്നു അനുവദിക്കുന്നതില്‍ സാങ്കേതികതടസ്സങ്ങളുണ്ട്. കുട്ടിക്ക് വേണ്ടി കെ. കരുണാകരനും ശ്രമിക്കുകയുണ്ടായെന്കിലും സാങ്കേതികതടസ്സങ്ങളില്‍ അപേക്ഷ കുടുങ്ങിക്കിടന്നു. ഒരിക്കല്‍ ഞാന്‍ ചങ്ങനാശ്ശേരി വഴി പോകുമ്പോള്‍ ടി. എം. ആര്‍. കുട്ടിയുടെ പരസ്യബോര്‍ഡ്‌ കാണുകയുണ്ടായി. പഴയ സുഹൃത്തിനെ കൂടിക്കാണാമെന്ന്‍ ഞാന്‍ തീരുമാനിച്ചു. അദ്ദേഹത്തിന്‍റെ മുറിയിലെത്തിയെന്കിലും തിരക്കൊന്നും കണ്ടില്ല. കൂടിക്കാഴ്ചക്ക് ശേഷം കുട്ടി എന്‍റെ അടുത്തേക്ക് നീങ്ങിയിരുന്നു. അദ്ദേഹത്തിന്‍റെ വലതുകൈ എന്‍റെ നേരെ നീട്ടിക്കൊണ്ട് ഒരു കാര്യം എന്നോട് ആവശ്യപ്പെട്ടപ്പോള്‍ ഞാനൊന്ന് പരുങ്ങി. മനസ്സില്‍ വിഷാദവും പടര്‍ ന്നെത്തി. അദ്ദേഹത്തിന്‍റെ ആവശ്യം ഇതായിരുന്നു: റൈസ് മില്ലിന്‍റെ അനുവാദത്തിനായി ഞാന്‍ നാളെ തിരുവനന്തപുരത്തിന് പോവുകയാ. എന്‍റെ കൈ സാറൊന്നു നോക്കിക്കേ റൈസ് മില്ലിന് അനുവാദം കിട്ടുമോ?

കുട്ടിയുടെ കൈ നോക്കാതെ ഹസ്തരേഖയെപ്പറ്റി പിടിപാടില്ലാത്ത ഞാന്‍ എന്‍റെ കൈയ്യിലേക്ക് നോക്കിയിരുന്നു. ലീഡര്‍ക്ക് (കെ. കരുണാകരന്‍) ഏറെ വിശ്വാസമുള്ള ഒരു ജ്യോത്സ്യരായിരുന്നു മിത്രന്‍ നമ്പൂതിരിപ്പാട്. പറയുന്നത് അച്ചിട്ട് എന്ന് വിശ്വസിക്കുന്നവര്‍ ഏറെയായിരുന്നു. പ്രസിദ്ധ ചലച്ചിത്ര സംവിധായകനായ എന്‍. ശങ്കരന്‍നായരുടെ (മദനോത്സവം ഫെയിം) ചെന്നെയിലെ വസതിയില്‍ ചെന്ന് സന്ദര്‍ശിച്ച ശേഷം വീട്ടില്‍ നിന്ന്‍ മടങ്ങുന്ന വേളയില്‍ ശങ്കരന്‍നായരുടെ പത്നി ഉഷാറാണിയുടെ അമ്മ വരാന്തയില്‍ നിന്ന് നമ്പൂതിരിപ്പാടിനോടായി പറഞ്ഞു: എങ്കില്‍ പോയി വന്നാട്ടെ. ഇനി വരുമ്പോള്‍ കാണാം.

കാറിലേക്ക് കയറാന്‍ ശ്രമിക്കയായിരുന്ന നമ്പൂതിരിപ്പാട്‌ അമ്മയോട്‌: അതെങ്ങനെ? ഇനി ഞാന്‍ വരുമ്പോള്‍ നിങ്ങളിവിടെ ഉണ്ടാവുമോ? ആ ചോദ്യം ഒരു പ്രവചനമായി മാറി. അല്‍പദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ അമ്മ മരിച്ചു. അതോടെ മിത്രന്‍ നമ്പൂതിരിപ്പാട്‌ ചലച്ചിത്രമേഖലയില്‍ പ്രസിദ്ധനായി. പോര്‍ട്ട്‌ ട്രസ്റ്റിലെ ഒരു എഞ്ചിനീയര്‍ ആയിരുന്ന കോര എന്നൊരു വ്യക്തി ചീട്ടുകള്‍ നിരത്തി സിനിമാക്കാര്‍ക്ക് വേണ്ടി ഈ രീതിയില്‍ ഭാവി പ്രവചിച്ചിരുന്നു.

വര്‍ഷത്തിലൊരിക്കല്‍ കൊച്ചി സന്ദര്‍ശിച്ചിരുന്ന തമിഴ് നാട്ടുകാരനായ അളഗിരിസ്വാമിയും ഇടക്ക് പ്രസിദ്ധനായി മാറി. ഭൂതകാലതെപ്പറ്റി സ്വാമി കൈനോക്കി പറയുന്നത് കേട്ടാല്‍ ആരും കാല്‍ ചുവട്ടില്‍ വീണു പോകും. ഇപ്പോള്‍ അദ്ദേഹം കേരളത്തില്‍ എത്താറില്ല. മണ്മറഞ്ഞതാവാം.

മൂന്നു പ്രാവശ്യം ഞാന്‍ സിങ്കപ്പൂര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സന്ദര്‍ശനങ്ങള്‍ ഒരുക്കിത്തന്നത് അന്നത്തെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ ബി. എം. സി. നായര്‍. കലിക എന്ന പ്രശസ്ത നോവലിലൂടെ നമ്മള്‍ അദ്ദേഹത്തെ അറിയാന്‍ തുടങ്ങി. വൈകാരികമായി സുഹൃത്തുക്കളോട് ഒട്ടിച്ചേരുന്ന പ്രകൃതമായിരുന്നു ബി. എം. സിക്ക്‌. ഓരോ സന്ദര്‍ശനത്തിലും ഇന്ത്യാരാജ്യത്തിന്‍റെ അറിയാത്ത വിശേഷങ്ങള്‍ സിംഗപ്പൂരില്‍ എത്തി മനസ്സിലാക്കാന്‍ കഴിഞ്ഞു. കേന്ദ്രമന്ത്രിമാരുടെയും സംസ്ഥാനമന്ത്രിമാരുടെയും പണം ഏതെല്ലാം ബാങ്കുകളിലുണ്ട് ഏതൊക്കെ മന്ത്രിമാര്‍ കൈയും വീശിവന്ന്‍ വന്‍ കെട്ടുകളുമായി മടങ്ങുന്നു, മന്ത്രിമാരുടെ ഏതെല്ലാം ബന്ധുക്കള്‍ ഏതൊക്കെ തീയതികളില്‍ ഷോപ്പിങ്ങിനായി എത്തി തുടങ്ങിയ വിവരങ്ങള്‍ നമുക്ക് സിംഗപ്പൂരില്‍ എത്തിയാല്‍ അറിയാനാവും. പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിന്‍റെ സെക്രട്ടറിമാരില്‍ ഒരാളായിരുന്ന അമന്‍നാഥ് വര്‍മ്മയുടെ സിങ്കപ്പൂര്‍ ഉല്ലാസയാത്രകള്‍ ഏറെ പ്രസിദ്ധമാണ്. ജയിലില്‍ വെച്ച് മരണപ്പെട്ട വ്യവസായി രാജന്‍പിള്ളക്ക് എതിരെ അദ്ദേഹം നടത്തിയെന്നു പറയപ്പെടുന്ന നീക്കങ്ങളും പരക്കെ അറിവുള്ളതാണ്. ആരോപണവിധേയനായ അദ്ദേഹം ഹിമാചല്‍ പ്രദേശില്‍ ആപ്പിള്‍ തോട്ടങ്ങള്‍ വാങ്ങിക്കൊണ്ട് രാജിവെച്ചു. കൈയ്യും വീശി ഉണക്കബാഗുമായി സിങ്കപ്പൂര്‍ എയര്‍ പോര്‍ട്ടില്‍ ചെന്നിറങ്ങുന്ന ചില കേന്ദ്രമാന്ത്രിമാരുടെ മടക്കം അനേകം പെട്ടികളുടെയും ബാഗുകളുടെയും അകമ്പടിയോടെയാണ് എന്നറിയാന്‍ സിങ്കപ്പൂര്‍ വരെ പോകണമെന്നില്ല. നരസിംഹറാവുവിന്‍റെ ഒരു പുത്രന്‍ സിങ്കപ്പൂര്‍ - ഹോങ്കോങ്ക് ജപ്പാന്‍ യാത്രയില്‍ കമ്പക്കാരനായിരുന്നു. എന്‍റെ മൂന്നാമത്തെ സന്ദര്‍ശനവേളയിലാണ് റാവുഭാഗ്യം വന്നുവീണത്. നരസിംഹറാവുവിന്‍റെ ഒരു സെക്രട്ടറിയെ സിംഗപ്പൂരില്‍ വെച്ച് പരിചയപ്പെടാന്‍ ഭാഗ്യമുണ്ടായി. തമിഴ്‌നാട്ടില്‍ താമസിക്കുന്ന രാഘവേന്ദ്രറാവു എന്ന മാന്യന്‍. ചെറുപ്പക്കാരന്‍, സുമുഖന്‍, നെറ്റിയില്‍ പൊട്ട്, പാന്റും കോട്ടും വേഷം, നല്ല ഇംഗ്ലീഷ്. ഇദ്ദേഹം നരസിംഹറാവുവിന്‍റെ ഏതു സെക്രട്ടറിയാണെന്ന് ആര്‍ക്കും പിടിയില്ല. പ്രധാനമന്ത്രിയുടെ യാത്രാവേളയില്‍ രാഘവേന്ദ്രറാവു എപ്പോഴും ഉണ്ടാവും. നിര്‍മ്മാതാവായ കെ. ടി. കുഞ്ഞുമോനോടോപ്പമായിരുന്നു എന്‍റെ മൂന്നാം യാത്ര. വ്യവസായിയായ രാജന്‍പിള്ള ഞങ്ങള്‍ക്കായി ഒരുക്കിയ സല്‍ക്കാരത്തില്‍ രാഘവേന്ദ്രറാവു പ്രത്യക്ഷപ്പെട്ടു. ജനയുഗത്തില്‍ വന്ന എന്‍റെ കാര്‍ട്ടൂണുകള്‍ രാജന്‍പിള്ളയുടെ ഓര്‍മയില്‍ നിന്നും വന്നു. സംഭാഷണത്തില്‍ മധുരം വിളമ്പാറുള്ള ബി. എം. സി. നായര്‍, കാര്‍ഡിയോളജിസ്റ്റ്‌ ഡോ. വി. പി. നായര്‍, എഞ്ചിനീയര്‍ രവീന്ദ്രന്‍, നിര്‍മാതാവ് കെ. ടി. കുഞ്ഞുമോന്‍, സുഗന്ധമുള്ള സിഗരറ്റുകളുടെ നിര്‍മാതാവ് ഷാര്‍ജയിലെ മുഹമ്മദ്‌ ഷെരീഫ്‌ എന്നിവര്‍ പങ്കെടുത്ത ഈ സല്ക്കാരവേളയില്‍ പലരുടെയും മുഖവും ചലനങ്ങളും നോക്കി പ്രവചിച്ച് രാഘവേന്ദ്രറാവു നല്ലൊരു ജ്യോത്സ്യരാണെന്ന്‍ വിളിച്ചറിയിച്ചു.

നരസിംഹറാവുവിന്‍റെ വിദേശയാത്രകളില്‍ ഇദ്ദേഹം ഒപ്പമുണ്ടായിരിക്കും. വീട്ടില്‍ നിന്ന് എപ്പോള്‍ ഇറങ്ങണം, ലണ്ടന്‍ സമ്മേളനത്തില്‍ ഇരിക്കേണ്ട കസേര അല്പം ചലിപ്പിച്ചിടുക, ഷേക്ക്‌ ഹാന്‍ഡ്‌ ചെയ്യുമ്പോള്‍ കൈ കുലുക്കെണ്ടത് എത്ര തവണ, പൊട്ട് എത്ര തവണ നെറ്റിയില്‍ ഇടണം, എത്ര ഇഞ്ച്‌ വലിപ്പത്തില്‍ വേണം, എത്ര മോതിരം ധരിക്കണം തുടങ്ങിയവക്കെല്ലാം രാഘവേന്ദ്രറാവുവാണ് ഉപദേശം കൊടുക്കുക. 

അന്നത്തെ സിങ്കപ്പൂര്‍ പ്രധാനമന്ത്രിയുടെ ജാതകവും രാഘവേന്ദ്രറാവു എഴുതി തയ്യാറാക്കി. 1941 മെയ്‌ 20 ആണ് പ്രധാനമന്ത്രിയുടെ ജന്മദിനമെന്നു നേരത്തെ അറിയാമായിരുന്നതു കൊണ്ട് അദ്ദേഹത്തിന്‍റെ ജാതകം എഴുതി തയ്യാറാക്കാന്‍ എളുപ്പമായി. ജാതകവുമായി ഹൈക്കമ്മീഷണറായ ബി. എം. സി. നായരുടെ മുമ്പിലെത്തി. ഈ ജാതകം പ്രധാനമന്ത്രിയെ ഏല്‍പ്പിക്കാനുള്ള അവസരം എനിക്കുണ്ടാക്കി തരണം. അങ്ങനെയെങ്കില്‍ സിങ്കപ്പൂര്‍ പ്രധാനമന്ത്രി എന്നെക്കൂടെക്കൂടെ സിങ്കപ്പൂരിലേക്ക് ക്ഷണിക്കും. 

ബി. എം. സി. ചിരിച്ചുകൊണ്ട് മറുപടി നല്‍കി: വിളിക്കാന്‍ സാധ്യത കുറവാണ്. എന്‍റെ ജന്മദിനവും 1941 മെയ്‌ 20 ആണ്. ഈ ജന്മദിനക്കാര്‍ക്ക് ജാതകത്തില്‍ താല്പര്യം കുറയും. 

നമുക്ക് ഭോപാലിലേക്ക് തിരിയാം. ഭോപാല്‍ ദുരന്തത്തെ തുടര്‍ന്ന്‍ ആന്‍ഡേഴ്സനെ രക്ഷപെടാന്‍ നരസിംഹറാവു സാഹചര്യം ഒരുക്കിയോ? രാജീവിനെയും അര്‍ജുന്‍ സിങ്ങിനെയും ബന്ധപ്പെടാന്‍ രാഘവേന്ദ്രറാവു ഉപദേശിച്ചോ? രക്ഷപെടാന്‍ ഒരുക്കിയ വിമാനത്തില്‍ എത്ര ഇന്ധനം നിറക്കണമെന്ന്‍ നിര്‍ദേശിച്ചു എന്നീ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ രാഘവേന്ദ്രറാവുവിന് കഴിയുമെന്ന് ഉറപ്പാണ്. ജയ് റാവു!